Article
വിദേശ ധനസഹായം - സന്നദ്ധ സംഘടനകളുടെ അംഗങ്ങൾക്ക് രാഷ്ട്രീയം ആകാമോ ?
വിദേശ ധനസഹായം - സന്നദ്ധ സംഘടനകളുടെ അംഗങ്ങൾക്ക് രാഷ്ട്രീയം ആകാമോ ?
#FCRA
#Trustees
രാഷ്ട്രീയ പാർട്ടി അംഗത്വമുള്ള വരും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകൻ എന്ന നിർവചനത്തിൽ വരുന്നവർ, അങ്ങനെ പലരും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്. സന്നദ്ധ സംഘടനകൾക്ക്, ട്രസ്റ്റുകൾക്ക്, വിദേശ ധനസഹായം ലഭിക്കുന്നുണ്ടെങ്കിൽ അത് എഫ്സിആർഎ നിയമങ്ങളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ്.
വിദേശരാജ്യങ്ങളിൽ നിന്ന് ധനസഹായം സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമമാണ് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ നിയമം 2010. (Foreign Contribution Regulation Act 2010). സാമാന്യ യുക്തിയിൽ തന്നെ എല്ലാ നിയമങ്ങളിലും പറയുന്ന കാര്യമാണ്, സംഘടന/ കമ്പനി എന്നത് ഒരു നൈയ്യാമിക വ്യക്തിയാണ് എന്നുള്ളത്. അതേസമയം മനുഷ്യ വ്യക്തിത്വങ്ങൾ അതുപോലെതന്നെ നിയമപരമായ വ്യക്തി എന്ന പരിഗണനയിൽ വരും. വകുപ്പ് 2(എം).
ഏതൊക്കെ സംഘടനകളാണ് രാഷ്ട്രീയ സംഘടനകൾ എന്ന നിർവചനത്തിൽ വരുക ?
രാഷ്ട്രീയ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെല്ലാം ഈ നിയമത്തിൻറെ നിർവചനത്തിലുള്ള രാഷ്ട്രീയ സ്വഭാവത്തിൽ ഉൾപ്പെടും. രാഷ്ട്രീയമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനകളാണെങ്കിലും നിയമാവലിയിൽ രാഷ്ട്രീയ ഉന്നമനം ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിൽ ഇതിൻറെ പരിധിയിൽ വരും. 2020 ൽ നടത്തിയ ചട്ടഭേദഗതി പ്രകാരം രാഷ്ട്രീയത്തിലൊ, രാഷ്ട്രീയ പാർട്ടികളിലൊ പങ്കാളിത്തം ഉണ്ടായാലും ഇതിൻറെ പരിധിയിൽ വരും.
വിദേശ ധന സഹായം സ്വീകരിക്കാൻ സാധിക്കാത്തവർ ആരെല്ലാം ?
എഫ്സിആർഎ നിയമത്തിൻറെ ഭാഗം 2 വകുപ്പ് 3 (1)ൽ (a)തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി, (b) രജിസ്റ്റർ ചെയ്തിരിക്കുന്ന ന്യൂസ് പേപ്പറിൻറെ കോളംനിസ്റ്റ്, എഡിറ്റർ, ഉടമ, പ്രിൻറർ, പബ്ലിഷർ മുതലായവർ; (c) ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ; (d) നിയമസഭ അംഗം, (e) രാഷ്ട്രീയ പാർട്ടി /രാഷ്ട്രീയ പർട്ടിയുടെ ഭാരവാഹി; (f) രാഷ്ട്രീയ സ്വഭാവമുള്ളത് എന്ന നിർവചനത്തിൽ ഉൾപ്പെടുന്ന സംഘടനകൾ; (g) ഓഡിയോ വീഡിയോ വാർത്താവിനിമയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾ/ കമ്പനികൾ.
ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ മുതലായവർ സമിതിഅംഗങ്ങളായ സംഘടനകളോ ?
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള ചോദ്യോത്തരങ്ങളിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. നിയമത്തിൽ നിർവചിച്ചിരിക്കുന്ന 'വ്യക്തി' മനുഷ്യ വ്യക്തികളിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ തന്നെ വിദേശ ധന സഹായം സ്വീകരിക്കാൻ നിയമപരമായി തടസ്സമുള്ള വ്യക്തികൾക്കും സംഘടനകളുടെ എക്സിക്യൂട്ടീവ് സമിതി /ബോർഡ് അംഗങ്ങളായൊക്കെ വരാവുന്നതാണ്.
0 Comments
Leave a Reply