Article

തീരം തിരുത്തുമോ ? - article of CRZ notification and new draft 2018

തീരം തിരുത്തുമോ ?
അഡ്വ. ഷെറി ജെ തോമസ്


കേരളത്തില്‍ തീരനിയന്ത്രണമേഖല വിജ്ഞാപനം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തീരപ്രദേശത്തിന്‍റെസംരക്ഷണംമുന്നില്‍കണ്ടുകൊണ്ട്തീരനിയന്ത്രണമേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം.  1991 മുതല്‍കേരളത്തിലെ തീരവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നോട്ടിഫിക്കേഷന്‍.  1991 നു ശേഷം പിന്നീട് 2011 ല്‍ ഭേദഗതികളോടെ തീര നിയന്ത്രണമേഖല  വിജ്ഞാപനം വീണ്ടും പുറത്തിറക്കി.  എന്നാല്‍ആ ഭേദഗതികളില്‍ കേരളത്തിലെ ദ്വീപുകളെ പ്രത്യേക വിഭാഗത്തില്‍ പെടുത്തിയെങ്കില്‍കൂടിയും, ഭവന നിര്‍മ്മാണത്തിനുള്ള അവകാശം സംബന്ധിച്ച വിഷയങ്ങളില്‍ നിരവധി പരാതികളും, ഇടപെടലുകളും ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.  അതേസമയം  കടലും, കടലോരപ്രദേശവും, മത്സ്യത്തൊഴിലാളികളുടേതാക്കി മാത്രം നിലനിര്‍ത്തണം എന്ന ആശയവും, ഇതോടൊന്നിച്ചുണ്ട്.  പക്ഷേ എന്തു തന്നെയാണെങ്കിലും, വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീരനിയന്ത്രണം ബാധകമായ സ്ഥലത്തുതന്നെ നിര്‍ലോഭം നടക്കുമ്പോഴും തദ്ദേശവാസിയുടെ ഭവനനിര്‍മ്മാണ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടാതെ പോകുന്നു. ഈ പശ്ചാത്തലത്തിലാണ് 2018 ഏപ്രില്‍മാസം 18-ന് പുറത്തിറക്കിയ പുതിയ തീര നിയന്ത്രണ മേഖല കരട് വിജ്ഞാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്.


കരട് വിജ്ഞാപനത്തില്‍ എന്തുണ്ട് മാറ്റം ?


നിയന്ത്രണം ബാധകമാകുന്ന മേഖല 50 മീറ്ററായി ചുരുക്കി. 50 മീറ്റര്‍ അല്ലെങ്കില്‍ ജലാശയത്തിന്‍റെ വീതി - ഏതാണോ കുറവ്, അത്രയും അകലം മാത്രമായിരിക്കും ഇതു സംബന്ധിച്ച കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ (സി ഇസഡ് എം പി) അനുവദിക്കുന്ന മുറക്കുള്ള നിയന്ത്രണ മേഖല. (എന്‍ ഡി ഇസഡ് - നോ ഡെവലപ്മെന്‍റ് സോണ്‍). വേനല്‍കാലത്ത് നടത്തു പരിശോധനയില്‍ അഞ്ച് പി പി ടി (ഉപ്പിന്‍റ അളവ് നിശ്ചയിക്കുന്ന രീതി) ഉപ്പ് കലര്‍ന്ന എല്ലാ ജലാശയങ്ങളും തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ പരിധിയില്‍ വരും. അങ്ങനെയുള്ള എല്ലാ  ഉള്‍ദ്വീപുകളും നിയന്ത്രണ മേഖലയില്‍ ഉള്‍പ്പെടും.
നിലവിലെ വിജ്ഞാപനത്തില്‍ നിന്ന് വ്യത്യസ്തമായി കരടു വിജ്ഞാപനത്തില്‍ തീര നിയന്ത്രണ മേഖല മൂന്ന് (പഞ്ചായത്തുകളും അവികസിത പ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖല) ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രണ്ട് തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. സി.ആര്‍.ഇസഡ് 3 -എയില്‍ഉള്‍പ്പെടുന്നത്, ജനസാന്ദ്രത 2011 ലെ സെന്‍സസ് പ്രകാരം ഒരു സ്ക്വയര്‍കിലോമീറ്ററില്‍ 2161 നുമുകളില്‍വരുന്ന പ്രദേശങ്ങള്‍സി.ആര്‍.ഇസഡ്  3 എ പ്രദേശങ്ങള്‍ആയി പരിഗണിക്കും.  ജനസാന്ദ്രത 2161-ല്‍ താഴെ വരുന്ന പ്രദേശങ്ങളെ സി.ആര്‍.ഇസഡ് 3 ബി ആയും പരിഗണിക്കും. തീര നിയന്ത്രണ മേഖല 2 സംബന്ധിച്ച് നിലവിലുള്ള അവസ്ഥ തന്നെ തുടരും.


അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍


സി.ആര്‍.ഇസഡ് -2-ല്‍ പ്രാദേശിക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി അംഗീകൃത കെട്ടിടത്തിന്‍റിയോ, നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കരഭാഗത്തേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആകാം. അതേസമയം അതല്ലാത്ത ഘട്ടങ്ങളിലും, നിലവിലുള്ള സ്ക്വയര്‍ ഫീറ്റില്‍ മാറ്റം വരുത്താതെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും തടസ്സമില്ല. സി.ആര്‍.ഇസഡ് 3-ല്‍ ജലാശയത്തില്‍ നിന്നും/ വേലിയേറ്റ രേഖകയില്‍ നിന്നും  50 മീറ്റര്‍  വരെയുള്ള സ്ഥലത്ത് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനുമല്ലാതെമറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും അനുവദിക്കില്ല.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളള തദ്ദേശവാസികള്‍ക്ക് അവരുടെ വീടുകള്‍ ഹോംസ്റ്റേകള്‍ ആക്കി മാറ്റി ഉപയോഗിക്കുന്നതിന്  സി.ആര്‍.ഇസഡ് 3-ല്‍ അനുവാദം നല്‍കുന്നുണ്ട്. എടുത്തുപറയത്തക്ക വസ്തുത, തീരനിയന്ത്രണ മേഖല്‍ 3 ല്‍ ദേശീയ ഹൈവേകളും സംസ്ഥാന ഹൈവേകളും കടന്നുപോകുന്ന സ്ഥലങ്ങളില്‍ പ്രസ്തുത റോഡിന്‍റെ കരഭാഗത്തേക്ക് റിസോര്‍ട്ടുകളും ഹോട്ടലുകളും അനുബന്ധ ടൂറിസം നിര്‍മ്മാണങ്ങളും അനുവദനീയമാണ്. അതേസമയം ഭവനനിര്‍മ്മാണങ്ങള്‍ അവിടെ അനുവദനീയമെന്ന് പറഞ്ഞിട്ടില്ല.
തദ്ദേശവാസികള്‍ക്കാവശ്യമുള്ള മരുന്നുവില്‍പ്പനകേന്ദ്രങ്ങള്‍, സ്കൂളുകള്‍, സെമിത്തേരികള്‍, ശമ്ശാനങ്ങള്‍ തുടങ്ങിയവ സാഹചര്യമനുസരിച്ച് തീര മേഖല പരിപാലന സമിതിക്ക് അനുവദിക്കാവുന്നതാണ്.


കായല്‍ദ്വീപുകള്‍ക്ക് 20 മീറ്റര്‍ പരിധി ?


 ഉള്‍ദ്വീപുകളുടെ പ്രത്യേകത പരിഗണിച്ച് 20 മീറ്ററായി നിയന്ത്രണമേഖല ചുരുക്കിയിട്ടുണ്ട്.  വേലിയേറ്റരേഖകളില്‍ നിന്ന് കരഭാഗത്തേക്ക് 20 മീറ്ററാണ് നിയന്ത്രണമേഖലയായി കണക്കാക്കുന്നത്.   അതേസമയം 20 മീറ്ററിനുള്ളില്‍ നിലവിലുള്ളകെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, കേടുപാടുതീര്‍ക്കലും ആകാവുന്നതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായികേരളത്തില്‍വളരെചര്‍ച്ചാവിഷയമായതാണ്തീരനിയന്ത്രണമാനേജുമെന്‍റ് പദ്ധതിയെ സംബന്ധിച്ചവാര്‍ത്തകള്‍. ദേശീയഹരിതട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന്സമയബന്ധിതമായി (സി.ഇസഡ്എം.പി.) കോസ്റ്റല്‍സോണ്‍  മാനേജുമെന്‍റ് പ്ലാന്‍ ഉണ്ടാകണമെന്നുള്ളത് ഒരുആവശ്യമായിരുന്നു. അതുസംബന്ധിച്ച തിരക്കിട്ട പരിപാടികള്‍ നടക്കുന്നതിനിടെയാണ് പുതിയകരട് വിജ്ഞാപനം വന്നത്. എന്നാല്‍ ഈ 20 മറ്റര്‍ തന്നെ തങ്ങളുടെ അവകാശങ്ങള്‍ക്കെതിരാണെന്നും കൂടുതല്‍ ഇളവ് വേണമെന്നാണ്, ദ്വിപുവാസികള്‍ ഭൂരിപക്ഷവുഝ ആവശ്യപ്പെടുന്നത്.
കടലും കായലും രണ്ടായി തന്നെ കണ്ടുവേണം ഈ വിജ്ഞാപനത്തിന്‍റ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍. മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന കടല്‍ പ്രദേശത്ത് പുറമെ നിന്നുള്ള നിര്‍മ്മാണങ്ങള്‍ പാടില്ലയെന്നും ഫോറസ്റ്റ് നിയമത്തില്‍ ഉള്ളതുപോലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത്വം ഉറപ്പാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.


എങ്ങിനെ നടപ്പിലാക്കും?


വിജ്ഞാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ടിസംസ്ഥാനതലത്തില്‍ഉത്തരവാദിത്വംഏറ്റെടുക്കേണ്ടിവരും.അത്തരംവിഷയങ്ങള്‍ മോണിറ്റര്‍ചെയ്യുന്നതിനുവേണ്ടിജില്ലാതല കമ്മറ്റികള്‍ ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശീക (ലോക്കല്‍ ട്രെഡീഷണല്‍കോസ്റ്റല്‍കമ്മ്യൂണിറ്റി സോഷ്യല്‍കമ്മിറ്റീസ്) തദ്ദേശവാസികളും, പരമ്പരാഗതവാസികളും, തീരദേശവാസികളായ 3 പ്രതിനിധികളെങ്കിലും കൂടി ഉള്‍പ്പെടുന്ന ഒരുസമിതിആയിരിക്കണംഇതിനുവേണ്ടിരൂപീകരിക്കേണ്ടത്.
എന്ന് നടപ്പലാകും
2018 ഏപ്രില്‍ 18 ന് പുറത്തിറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാം.  arvind.nautiyal@gov.in  എന്ന ഈമെയിലിലൂടെയോ,  J-615, Jal Block, Indira Paryavaran Bhavan, JorBagh road, New Delhi-110003 എന്ന വിലാസത്തിലോ അഭിപ്രായങ്ങള്‍ അറിയിക്കണമെന്നാണ് പൊതു അറിയിപ്പ് നല്‍കിയിരിക്കുന്നത്. കരട് യഥാര്‍ത്ഥ വിജ്ഞാപനമായി മാറുന്ന മുറയ്ക്ക് ഇത് നടപ്പിലാകും. പുതിയ വിജഞാപനം വന്നാലും തീര മേഖല പരിപാലന പ്ളാനുകള്‍ തയ്യാറാക്കാത്ത സ്ഥലങ്ങളില്‍ അതുവരെയും പഴയ വിജ്ഞാപനം തന്നെയായിരിക്കും തുടരുന്നത്. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *