Article

*വിൽപത്രം കീറി കളഞ്ഞാൽ റദ്ദാകുമോ* whether will deed can be cancelled by tearing it ?

*വിൽപത്രം കീറി കളഞ്ഞാൽ  റദ്ദാകുമോ* 

ഒരാളുടെ സ്വത്തുവകകൾ അയാളുടെ കാലശേഷം എങ്ങനെ വിഭജിച്ചു പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരിക്കുന്നത് ആണല്ലോ വിൽപത്രം. മരണശേഷം മാത്രം നടപ്പിലാകുന്ന വിൽപത്രം ജീവിതകാലത്ത് എപ്പോൾ വേണമെങ്കിലും മാറ്റി എഴുതാം. വിൽപത്രം റദ്ദാക്കണം എങ്കിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വകുപ്പ് 70 ൽ പറഞ്ഞിരിക്കുന്ന പ്രകാരം റദ്ദാക്കാനുള്ള കാര്യങ്ങൾ ചെയ്യണം. പുതിയൊരു വിൽപത്രം എഴുതി പഴയ വിൽപത്രം റദ്ദാക്കാനുള്ള ഉദ്ദേശം വ്യക്തമാക്കാം. അല്ലെങ്കിൽ കത്തിച്ചു കളയുകയോ കീറിക്കളയുകയോ മറ്റേതെങ്കിലും രീതിയിൽ നശിപ്പിക്കുകയോ ചെയ്തും  റദ്ദാക്കാം.  

*രജിസ്ട്രേഡ് വിൽപത്രം ആണെങ്കിലോ* 

രജിസ്റ്റർ ചെയ്ത വിൽപത്രം റദ്ദാക്കുന്നതിന് കത്തിച്ചു കളയുകയോ കീറി കളയുകയോ മറ്റൊരു രീതിയിൽ നശിപ്പിച്ചു കളയുകയോ ചെയ്തതുകൊണ്ട് ആവില്ല. അതേസമയം വിവാഹത്തിലൂടെയോ, മറ്റൊരു വിൽപത്രം ഉണ്ടാക്കിയതിലൂടെയോ  വിൽപത്രം റദ്ദാക്കണമെന്ന് ഉദ്ദേശിച്ചുള്ള മറ്റൊരു രേഖയിലൂടെയോ റദ്ദാക്കാം. രജിസ്റ്റർ ചെയ്ത വിൽപത്രങ്ങൾ റദ്ദാക്കുന്നതിന് അവ പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞത്കൊണ്ടോ, വിൽപത്രകാരൻറെ ഉദ്ദേശം റദ്ദാക്കണം എന്നായിരുന്നു എന്നതുകൊണ്ടോ വിൽപത്രം റദ്ദ് ആവില്ല. വിൽപത്രം ഇല്ലാതാക്കണമെന്ന് കൃത്യമായ നിർദ്ദേശം രേഖാമൂലം ഉണ്ടാകണം. കേരള ഹൈക്കോടതി ഈയിടെയും ഇക്കാര്യത്തിൽ സ്പഷ്ടീകരണം വരുത്തി ഉത്തരവിറക്കിയിരുന്നു.   
RSA 911.2008 Judgment Dated 4.2.19 

© Sherry J Thomas 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *