Article

കുറ്റിക്കാടും ഇഴജന്തുക്കളും - അയൽപക്കഭൂമി ശല്യം ആയാൽ എന്ത് ചെയ്യും ? Kerala Municipality Act - Nuisance - unattended property

കുറ്റിക്കാടും ഇഴജന്തുക്കളും - അയൽപക്കഭൂമി ശല്യം ആയാൽ എന്ത് ചെയ്യും ? 

നിക്ഷേപമായി ഭൂമി വാങ്ങി, ഭൂമിയുടെപരിപാലനം ഇല്ലാതെ   മറ്റെവിടെയെങ്കിലും താമസിക്കുന്ന ആളുകൾ, അല്ലാതെ തന്നെയും കുറ്റിക്കാടുകളും ഇഴജന്തുക്കളും നിറഞ്ഞു അയൽവാസികൾക്ക് ശല്യമാകുന്ന സാഹചര്യങ്ങൾ ഇതൊക്കെ പലപ്പോഴും വിഷയങ്ങളായി വരാറുണ്ട്. ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിന്  കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 426, 427, 430 എന്നിവ മുനിസിപ്പൽ സെക്രട്ടറിക്ക്തൻറെ അധികാരപരിധിയിലുള്ള ഭൂമി ആപൽക്കരമായ സാഹചര്യത്തിൽ നിന്ന് ഒഴിവാക്കി നിർത്തുന്നതിനുള്ള ഉള്ള അധികാരം നൽകുന്നുണ്ട്. അതുപോലെതന്നെ വകുപ്പ് 429 പ്രകാരം അതിർത്തി ശരിയായി കെട്ടി വയ്ക്കുന്നതിന് നിർദ്ദേശങ്ങൾ നൽകാനും സെക്രട്ടറിക്ക് അധികാരം ഉണ്ട്. 

ഇത്തരം കാര്യം സംബന്ധിച്ച് ഒരു പരാതി മുനിസിപ്പൽ അധികാരിക്ക്  ലഭിച്ചാൽ അപകടകരമായ സാഹചര്യം ഉണ്ടാക്കുന്ന ഭൂമിയുടെ ഉടമസ്ഥന് എതിരെ നടപടികൾ ആരംഭിക്കുന്നതിന് നിയമപരമായ ബാധ്യത വരും. 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിൽ പറയുന്നതാണെങ്കിലും, WPC 30418/2019  കേസിൽ കേരള ഹൈക്കോടതി ഉദ്യോഗസ്ഥർക്കുള്ള നിയമപരമായ ഉത്തരവാദിത്തം സൂചിപ്പിച്ചിട്ടുള്ളതാണ്.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *