Article

വിദേശ സംഭാവന നിയന്ത്രണ നിയമം 2010

വിദേശ സംഭാവന നിയന്ത്രണ നിയമം 2010
വ്യക്തികൾ സംഘടനകൾ കമ്പനികൾ മുതലായവ വിദേശ സഹായം സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ദേശീയ താൽപര്യത്തിന് വിരുദ്ധമായി അത്തരത്തിൽ സഹായം സ്വീകരിക്കുന്നതും, വിദേശ ആതിഥ്യം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനും ആണ് വിദേശ സഹായം നിയന്ത്രണ നിയമം നിലവിൽ വന്നത്. ഇന്ത്യയിൽ ഓഫീസ് ഉള്ള രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ എല്ലാ സംഘടനകളും ഇതിൻറെ പരിധിയിൽ വരും.
എന്തൊക്കെ സംഭാവനകൾ ഇതിൻറെ പരിധിയിൽ വരും ?
നിയമത്തിലെ വകുപ്പ് 2(h) ൽ എന്താണ് വിദേശസഹായം എന്ന് നിർവഹിച്ചിരിക്കുന്നു. സ്വകാര്യ ആവശ്യത്തിനായി നൽകിയിരിക്കുന്ന സമ്മാനം ഒഴികെ മറ്റെല്ലാ വസ്തുക്കളും അത് സമ്മാനിച്ച സമയം ഇന്ത്യയിൽ നിയമാനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തുകയുടെ മുകളിൽ വരികയാണെങ്കിൽ ഈ നിയമത്തിന്റെ പരിധിയിൽ വരും. ഏതുതരത്തിലുള്ള കറൻസി നോട്ടും പരിധിയിൽ വരും. സംഭാവനകൾ, വസ്തുക്കളുടെ കൈമാറ്റം, സ്വീകരണം എന്നിവ നേരിട്ടോ ഒന്നിലധികം ആൾക്കാരിലൂടെ ഏതെങ്കിലും വിദേശ ഉറവിട ലൂടെ കൈപ്പറ്റുന്നതും ഇതിൻറെ പരിധിയിൽ വരും. വിദേശ ധനസഹായത്തിൻറെ ഭാഗമായി ലഭിക്കുന്ന പലിശയും ഇതിലുൾപ്പെടും. അതേസമയം സാധനങ്ങളുടെയോ സേവനത്തിന്റെയോ പ്രതിഫലമായി വിദേശത്തുനിന്ന് ഫീസ് എന്ന കണക്കിൽ സ്വീകരിക്കുന്ന തുക (വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശവിദ്യാർഥികളിൽനിന്ന് സ്വീകരിക്കുന്ന ഫീസ് ഉൾപ്പെടെ) ഇതിൻറെ പരിധിയിൽ ഉൾപ്പെടില്ല. വിദേശ ആതിഥ്യം എന്നത് സാധാരണയായി ഉള്ളത് അല്ലാതെ ഏതെങ്കിലും വിദേശ രാജ്യം സന്ദർശിക്കുന്നതിനു സൗജന്യയാത്ര, താമസം, ചികിത്സ എന്നിവയ്ക്കായി പണമായോ മറ്റൊരു രീതിയിലോ ഏതെങ്കിലും വിദേശ ഉറവിടത്തിൽ നിന്ന് സ്വീകരിക്കുന്നതും ഈ നിയമത്തിന്റെ പരിധിയിൽ വരും.
പുതിയ നിയമ ഭേദഗതി എന്ത്?
ബിൽ നമ്പർ 123/2020 അവതരിപ്പിച്ച് പാസാക്കിയതോടുകൂടി നിയമത്തിൽ പുതിയ ഭേദഗതികൾ വന്നു. രജിസ്ട്രേഷനു വേണ്ടി സംഘടനകളുടെ ഭാരവാഹികളുടെ ആധാർ നമ്പർ നിർബന്ധമായും നൽകണം. ഭരണപരമായ കാര്യങ്ങൾക്കുവേണ്ടി 50 ശതമാനം ഉപയോഗിക്കാമായിരുന്ന ഫണ്ട് 20 ശതമാനമാക്കി കുറച്ചു. അതോടൊപ്പം എഫ്സിആർഎ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്യുന്നതിനും അവസരമുണ്ട്. വിദേശ ധനസഹായം സ്വീകരിക്കുന്നതിന് നയന്ത്രണങ്ങൾ ഉള്ളവരുടെ കൂട്ടത്തിൽ പൊതുപ്രവർത്തകൻ എന്ന നിർവചനം കൂടി ഉൾപ്പെടുത്തി.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *