Article

കൊറോണ കാലത്ത് ലഭ്യമാകുന്ന പെൻഷൻ/ ധനസഹായ പദ്ധതികൾ Pension/ financial aid in Kerala - Corona

കൊറോണ കാലത്ത് ലഭ്യമാകുന്ന പെൻഷൻ പദ്ധതികൾ - 
ഇതിനോടകം തന്നെ നിലവിലുള്ള വിവിധ ക്ഷേമ പദ്ധതികൾ, കുടിശ്ശിക തുക ഉള്ളതും ഇല്ലാത്തതും ആയവ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേരള സംസ്ഥാന സർക്കാർ കൊറോണാ കാലത്ത് പുറത്തിറക്കിയ ഉത്തരവുകളുടെ തലക്കെട്ട് ഇതോടൊന്നിച്ച്  ചേർക്കുന്നു. ആദ്യഭാഗത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ, മറ്റു ധന സഹായ പദ്ധതികളുടെ ഉത്തരവ് എന്നിവ ചേർത്തിരിക്കുന്നു. ഇതുകൂടാതെ തന്നെ വിവിധ ക്ഷേമപദ്ധതികളിൽ അംഗങ്ങളായവർക്ക്  തനതായ പദ്ധതികളുമുണ്ട്. 

ലഭ്യമായ ഉത്തരവുകൾ.(ഇതുകൂടാതെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ട, മറ്റു പെൻഷനുകൾ ഇല്ലാത്തവർക്ക് 1000 രൂപ ധനസഹായം, കലാകാരന്മാർക്കുള്ള ധനസഹായം തുടങ്ങിയ പദ്ധതികളും ഉണ്ട്, വിശദവിവരങ്ങൾ ഉത്തരവുകളായി ഇറങ്ങും എന്ന് പ്രതീക്ഷിക്കാം) 

സ.ഉ(ആര്.ടി) 2456/2020/ധന Dated 24/03/2020 ധനകാര്യവകുപ്പ് -2019 ഒക്ടോബർ , നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് അനുവദിച്ച് ഉത്തരവ്  

സ.ഉ(ആര്.ടി) 2588/2020/ധന Dated 30/03/2020 2019 ഡിസംബർ ,2020 ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്കും കൂടാതെ 2019 ഡിസംബറിനു 15 ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലെയും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ്  

സര്ക്കുലര് 17/2020/ധന Dated 31/03/2020 ഭർത്താവ് ഉപേക്ഷിച്ചതും പുനർ വിവാഹിതർ അല്ലാത്തതുമായ 50 വയസ്സു കഴിഞ്ഞ വിധവകൾക്കും വിധവാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച്  

സ.ഉ(ആര്.ടി) 2463/2020/ധന Dated 24/03/2020 ധനകാര്യവകുപ്പ് -2019 ഒക്ടോബർ , നവംബർ മാസങ്ങളിലെ ക്ഷേമ നിധി ബോർഡ് പെന്ഷന് അനുവദിച്ച് ഉത്തരവ്  

സ.ഉ(ആര്.ടി) 2717/2020/ധന Dated 07/04/2020 2019 ആഗസ്റ്റ് സെപ്തംബർ (2019 ഡിസംബർ 15 ന് ശേഷം മസ്റ്റർ ചെയ്തവർക്ക് ) ഡിസംബർ,2020 ജനുവരി, ഫെബ്രുവരി ,മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിലെ ക്ഷേമ നിധി ബോർഡ് പെന്ഷന് അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ്  

സ.ഉ(ആര്.ടി) 765/2020/തസ്വഭവ Dated 20/04/2020 കോവിഡ് 19 -പ്രതിരോധ ആശ്വാസനടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ- പാചക ജോലിക്കാർക്ക് ഹോണറേറിയം നിശ്ചയിച്ച് ഉത്തരവ്  

സ.ഉ(ആര്.ടി) 736/2020/തസ്വഭവ Dated 04/04/2020 കുടുംബശ്രീ -മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി കുടുംബശ്രീ അയൽക്കൂട്ടം വഴി നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ്  

കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന, കേരള ഷോപ്സ് ആന്ഡ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്ഡില് രജിസ്റ്റര് ചെയ്തിട്ടുള്ള അംഗങ്ങള്ക്ക് 1000 രൂപ വീതം ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക  http://www.peedika.kerala.gov.in/covid19financeassistance.php  

സമാഹരണം  
അഡ്വ ഷെറി ജെ തോമസ്  29.04.2020

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *