Article

സർക്കാർ ഉത്തരവിനു മുകളിൽ വകുപ്പ് ഡയറക്റുടെ കത്ത് എങ്ങനെ പരിഗണിക്കണം ?

ആദ്യത്തെ ഇമേജിൽ ഉള്ളത്ത് സർക്കാർ ഉത്തരവാണ്. ലത്തീൻ കത്തോലിക്കർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുമ്പോൾ 1947 എന്ന വർഷം സംബന്ധിച്ച കാര്യത്തിൽ സ്പഷ്ടീകരണം വരുത്തി ഇറക്കിയ ഉത്തരവ്. ബന്ധപ്പെട്ട ബിഷപ്പ് നൽകുന്ന കത്ത് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി ഉപയോഗിക്കണം എന്നതാണത്. 1947 എന്ന മുൻ ഉത്തരവിലെ പരാമർശം റദ്ദാക്കിയിട്ടില്ലെങ്കിലും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ബന്ധപ്പെട്ടവരുടെ അപേക്ഷകൾ മാനിച്ച് 4.4.2012 ൽ ഉത്തരവ് ഇറക്കിയത്. 

എന്നാൽ വീണ്ടും ഇപ്പോൾ പല വില്ലേജ് ഓഫീസുകളിലും ഉദ്യോഗാർത്ഥികൾക്ക് സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 10.8.2017 ൽ 
പിന്നോക്ക വികസന വകുപ്പ് ഡയറക്ടർ അയച്ചിരിക്കുന്ന ഒരു കത്ത് ചൂണ്ടിക്കാട്ടി തടസ്സങ്ങൾ ഉണ്ടാകുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ തിയ്യ സമുദായത്തിൽ നിന്ന് മതം മാറി വന്നതാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഉള്ള ഒരു വ്യക്തിയുടെ വിഷയം സംബന്ധിച്ച കത്തുമാത്രമാണ് അത്. അത് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവില പരാമർശങ്ങൾ പരിഗണിക്കാതെ, വകുപ്പ് തലത്തിലുള്ള കത്തിന്റെ പേരിൽ  റവന്യൂ ഉദ്യോഗസ്ഥർ എടുക്കുന്ന നിലപാടുകൾ മൂലം ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവെന്ന് പരാതി ഉയരുന്നു. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *





A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php56/usr/lib64/php/modules/imagick.so' - /opt/alt/php56/usr/lib64/php/modules/imagick.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: