Article

COVID - Salary Cut Kerala- Daily wages and temporary employees

താൽക്കാലിക ജീവനക്കാരും കരാർ ജീവനക്കാരും ഇതിൻറെ പരിധിയിൽ വരുമൊ ?

കോവിഡ് - സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം താൽകാലികമായി മാറ്റിവച്ച് പുറപ്പെടുവിച്ച ഉത്തരവ് 
(സ.ഉ(പി) 46/2020/ധന Dated 23/04/2020) വ്യാഖ്യാനിക്കുമ്പോൾ പെട്ടെന്ന് തോന്നുക,താൽക്കാലിക,കരാർ ജോലിക്കാരുടെയും ശമ്പളത്തിൽ നിന്നും ഈടാക്കും എന്നാണ്.

എന്നാൽ രണ്ടാം പാരഗ്രാഫ് "....20000 വരെ മൊത്ത ശമ്പളമുള്ള പാർട്ടൈം കാഷ്വൽ സ്വീപ്പർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ",.. എന്നെഴുതിയതിനുശേഷം, "ദിവസവേതന / താൽക്കാലിക കൺസോളിഡേറ്റഡ് പേ വാങ്ങുന്ന ജീവനക്കാർ, കരാർ തൊഴിലാളികൾ എന്നിവർക്ക് മേൽ ഉത്തരവ് ബാധകമല്ല" എന്നതിൽ സ്പഷ്ടത വരുത്തി ദിവസവേതനക്കാരെയും കരാർ ജോലിക്കാരെയും ഒഴിവാക്കണം. 

കാരണം പിന്നീട് തിരിച്ചു തരും എന്ന നയം നടപ്പിലാക്കുമെന്നത് വസ്തുതാപരമെങ്കിൽ ഈടാക്കുന്ന ശമ്പളം തിരിച്ചു വാങ്ങാൻ, അത് നൽകുന്ന സമയം ദിവസ വേതനക്കാരും കരാർ ജോലിക്കാരും സർവീസിൽ ഉണ്ടായിരുന്നെങ്കിലല്ലേ സാധ്യമാകൂ! 

(ഉത്തരവിന്റെ പൂർണ്ണരൂപം)
G.O.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *