Article
Video recorded publicly - will not violate privacy - no offence says Kerala High Court പൊതുസ്ഥലത്ത് വെച്ച് സ്ത്രീയുടെ വീഡിയോ എടുക്കുന്നത് കുറ്റകരമാണോ ?
അധ്യാപികയുടെ വീഡിയോ എടുത്ത് വിദ്യാർത്ഥികൾ പ്രചരിപ്പിച്ചു---
പൊതുസ്ഥലത്ത് വെച്ച് സ്ത്രീയുടെ വീഡിയോ എടുക്കുന്നത് കുറ്റകരമാണോ ?
കേരള പോലീസ് നിയമം വകുപ്പ് 119 (ബി) പ്രകാരം സ്ത്രീയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ വീഡിയോയോ ഫോട്ടോയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. കോളേജിൽ വിദ്യാർഥികൾ സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വിദ്യാർത്ഥികൾ തന്നെ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത് തൻറെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്ന് കാണിച്ച് അദ്ധ്യാപിക നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിനുശേഷം കുറ്റപത്രം നൽകിയ കേസ് പക്ഷേ കേരള ഹൈക്കോടതി റദ്ദാക്കി. എന്താണ് സ്വകാര്യത എന്ന് നിയമത്തിൽ വ്യക്തമായി നിർവചിച്ചിട്ടില്ല. പരസ്യമായി എല്ലാ ആളുകളും കാൺകെ ചെയ്ത പ്രവർത്തി റെക്കോർഡ് ചെയ്തത് മൂലം സ്വകാര്യതയ്ക്ക് ഭംഗം വന്നു എന്ന് പറയാനാകില്ല എന്ന് കോടതി വിലയിരുത്തി. CRL MC 8267.2017
0 Comments
Leave a Reply