Article

മരണമടഞ്ഞയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശപ്പെടാനാകുമോ ?

മരണമടഞ്ഞയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശപ്പെടാനാകുമോ ?

ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണശേഷം അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശം എന്ന രീതിയിൽ പൂർണ്ണമായും കൈപ്പറ്റി ഉപയോഗിക്കാൻ ആകുമോ എന്ന് ചോദിച്ചാൽ,  ആകും എന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ നോമിനിക്ക് ബാങ്കിൽനിന്ന് പണം കൈപ്പറ്റുന്നതിന് മുൻഗണന ലഭിക്കാനുള്ള അവകാശം ഉണ്ട്. അതേസമയം അത്തരത്തിൽ കൈപ്പറ്റുന്ന തുക അനന്തര അവകാശികൾക്ക് നിയമാനുസൃതം  ആവശ്യപ്പെടാം. തുക കൈപ്പറ്റിയാൽ
നോമിനി എല്ലാ അവകാശികളോടും മറുപടി പറയേണ്ടതുണ്ട്, അവർക്കുവേണ്ടി അത് കൈപ്പറ്റാനുള്ള അവകാശം മാത്രമാണ് നോമിനിക്ക് ഉള്ളത്.

ബാങ്കിംഗ് റഗുലേഷൻ നിയമപ്രകാരം നോമിനിക്ക് മരണമടഞ്ഞ ഡെപ്പോസിറ്റർക്കുവേണ്ടി പണം ബാങ്കിൽ നിന്ന് ഏറ്റുവാങ്ങാം. അതേസമയം ആ പണത്തിൻറെ അവകാശിയായി മാറുന്നില്ല. ബാങ്കിംഗ് റഗുലേഷൻ നിയമം ബാങ്ക് ഇടപാടുകൾക്ക് വേണ്ടിയുള്ളതാണ് പിന്തുടർച്ചാവകാശം സംബന്ധിച്ചല്ല. ബാങ്കിംഗ് റഗുലേഷൻ നിയമം 45 ZA(2) വകുപ്പ് പ്രകാരം നോമിനി കൈപ്പറ്റുന്ന തുക മരണമടഞ്ഞ വ്യക്തിയുടെ ആസ്തികളിൽ ഉൾപ്പെടുന്നു. ഇക്കാര്യങ്ങൾ നിരവധി കോടതി വിധികളിലൂടെയും സ്പഷ്ടീകരിക്കപ്പെട്ടിട്ടുള്ളതാണ് .

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *