Article
മനുഷ്യ ജീവന് ആപൽക്കരം എങ്കിൽ ഏതു നിർമാണവും നിർത്തിവയ്ക്കാം- Kerala Municipality Act
കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുവാദത്തോടുകൂടി നടത്തുന്ന നിർമ്മാണങ്ങൾ ആണെങ്കിലും സെക്രട്ടറിയുടെ വിലയിരുത്തലിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണം, പുനർനിർമ്മാണം, അല്ലെങ്കിൽ രൂപഭേദം വരുത്തൽ സംബന്ധിച്ച് നിർമാണ പുരോഗതി മനുഷ്യജീവന് ആപൽക്കരമാണെന്ന് അഭിപ്രായമുള്ള പക്ഷം ഏതുസമയത്തും അത്തരം നിർമ്മാണപ്രവർത്തനങ്ങൾ തടയാവുന്നതാണ്. (കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 158).
അതുപോലെതന്നെ ഏതെങ്കിലും നിർമ്മാണമോ അതിനുപയോഗിക്കുന്ന വസ്തുക്കളോ തൃപ്തികരമല്ല എന്നും ആരോഗ്യത്തിന് ഹാനികരമായേക്കാം എന്നും സെക്രട്ടറിക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളുടെ ന്യൂനതകൾ സെക്രട്ടറിക്ക് തൃപ്തികരമായ വിധം പരിഹരിക്കപ്പെടേണ്ടതാണ് എന്നതാണ് നിയമം.
0 Comments
Leave a Reply