Article

CRZ 2019 -CZMP തീരപരിപാലന പ്ലാൻ അധികം വൈകാതെ പുറത്തിറങ്ങിയേക്കും ! പക്ഷെ ദ്വീപുകൾക്ക് 20 മീറ്റർ ഇളവ് ലഭിക്കുന്ന പ്ലാനിന്റെ കരട് പോലും തയ്യാറായിട്ടില്ല!

CRZ 2019 -CZMP തീരപരിപാലന പ്ലാൻ അധികം വൈകാതെ പുറത്തിറങ്ങിയേക്കും ! 
പക്ഷെ ദ്വീപുകൾക്ക് 20 മീറ്റർ ഇളവ് ലഭിക്കുന്ന പ്ലാനിന്റെ കരട് പോലും തയ്യാറായിട്ടില്ല! 

തീര നിയന്ത്രണ വിജ്ഞാപനം പ്ലാൻ പുറത്തിറങ്ങാത്തത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ പല തവണ ഇടക്കാല ഉത്തരവുകൾ ഉണ്ടാവുകയും കരട്  പ്ലാൻ കേരളത്തിൽനിന്ന് അയച്ചിട്ടുണ്ടെങ്കിലും ചില തിരുത്തലുകൾക്കായി അത്  NCSCM ചെന്നൈയിലേക്ക് തിരികെ അയച്ചു എന്നാണ് അധികൃതർ കോടതിയെ അറിയിച്ചത്. അതുകൊണ്ടുതന്നെ പ്ലാൻ എപ്പോൾ പുറത്തിറങ്ങും എന്നത് സംബന്ധിച്ച് മറുപടി പറഞ്ഞിട്ടില്ല, എങ്കിലും അന്തിമഘട്ടത്തിലാണ്. 

അതേസമയം ദ്വീപുകൾക്ക് 20 മീറ്റർ ഇളവ് ലഭിക്കുന്ന പ്ലാനിന്റെ കരട് പോലും തയ്യാറായിട്ടില്ല. IIMP സംയോജിത ഐലൻഡ് പ്ലാൻ സംബന്ധിച്ച നിലവിലെ അവസ്ഥ  കോടതിയെ അറിയിക്കാൻ 10/7 ൽ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുകയാണ്. കേസ് വീണ്ടും 29/7 ന് പരിഗണിക്കും.

തീര നിയന്ത്രണ വിജ്ഞാപനം CRZ 2019 പുതിയ മാപ്പ് പുറത്തിറങ്ങിയാൽ ആയിരക്കണക്കിന് തിരുവവാസികൾക്ക് ഗുണകരമാകും. 2019 ജനുവരിയിൽ പുറത്തിറങ്ങിയ വിജ്ഞാപനത്തിന്റെ മാപ്പ് ഇനിയും തയ്യാറായിട്ടില്ല.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *