Article

മതത്തിന്‍റെ പേരില്‍ വിദ്വേഷം പുലര്‍ത്തുന്നതും അവഹേളിക്കുന്നതും ക്രമിനല്‍ കുറ്റം - നവമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം: നിരവധി കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

മതത്തിന്‍റെ പേരില്‍ വിദ്വേഷം പുലര്‍ത്തുന്നതും അവഹേളിക്കുന്നതും ക്രമിനല്‍ കുറ്റം - നവമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം: നിരവധി കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 153എ പ്രകാരം സംസാരത്തിലൂടെയോ എഴുത്തിലൂടെയോ മറ്റെന്തെങ്കിലും ആശയവിനിമയ രീതിയിലോ മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദപരം അല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുകയും ശത്രുതാപരമായ ചിന്തകള്‍ പരത്തുകയും ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. മതത്തെയും മത ആചാരങ്ങളെയും അവമതിക്കുന്ന തരത്തില്‍ ഉള്ള വാക്കുകളും എഴുത്തുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം ശിക്ഷ ഉള്ളതാണ്. അതുപോലെതന്നെ മതപരമായ ചിന്തകള്‍ക്ക് മുറിവ് ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ നടത്തുന്ന പ്രസംഗങ്ങളും സംഭാഷണങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 298 പ്രകാരവും കുറ്റകരമാണ്. ഇത്തരത്തില്‍ പൊതുസമൂഹത്തില്‍ ഇടര്‍ച്ചകള്‍ ഉണ്ടാക്കുന്നത് കേരളപോലീസ് നിയമപ്രകാരവും ശിക്ഷാര്‍ഹമാണ്. 

എവിടെ പരാതി നല്‍കും

സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലും ഉടലെടുക്കുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ പരാതി നല്‍കണമെന്നില്ല. ദൂരസ്ഥലങ്ങളില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നതും കുറിക്കുന്നതും ആയ കാര്യങ്ങള്‍ എവിടെ വച്ചാണ് പരാതി നല്‍കാന്‍ തയ്യാറാകുന്നയാള്‍ കാണുന്നത് അവിടെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാം. പ്രതികളുടെ മേല്‍വിലാസവും വിവരങ്ങളും അന്വേഷിച്ചു പോയി അവര്‍ താമസിക്കുന്ന അടുത്ത് തന്നെ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാനുള്ള പ്രായോഗിക തടസ്സം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമത്തില്‍ വകുപ്പ് 179 ല്‍ പരാതി നല്‍കേണ്ട സ്ഥലത്തെപ്പറ്റി കൃത്യമായി പറയുന്നത്. കുറ്റകൃത്യം ചെയ്തത് എവിടെ വച്ചാണെങ്കിലും അതിന്‍റെ പരിണിതഫലമായി കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും  എവിടെവച്ചാണ, ഏത് സ്ഥലപരിധിയില്‍ വച്ചാണോ അത്തരം അവമതിപ്പ് തോന്നിയത് അവിടെ പരാതി നല്‍കാം.ഇങ്ങനെ നല്‍കുന്ന പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികളെടുക്കാന്‍ പോലീസും പ്രതിജ്ഞാബദ്ധമാണ്. 
(Image Courtesy: Official page of Kerala Police)
Criminal offence - promoting enimity between religions 
Maintenance of Harmony

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *