Article

സോഷ്യൽ മീഡിയയിലെ നിയമലംഘനം: പരാതിപ്പെടേണ്ടത് എങ്ങനെ?

സോഷ്യൽ മീഡിയയിലെ നിയമലംഘനം: പരാതിപ്പെടേണ്ടത് എങ്ങനെ?

സോഷ്യൽ മീഡിയയുടെ ഉപയോഗം വർദ്ധിച്ചതോടെ അതിലൂടെയുള്ള നിയമലംഘനങ്ങളും വർദ്ധിച്ചിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ  Information Technology (Intermediary Guidelines and Digital Media Ethics Code) Rules സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ  അറിഞ്ഞിരിക്കേണ്ട ഒന്നാണ്. 2021-ൽ നിലവിൽ വന്ന ഈ നിയമം, 2026-ലെ പുതിയ സാങ്കേതിക വിദ്യകൾക്ക് (പ്രത്യേകിച്ച് AI) അനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

 വ്യാജവാർത്തകൾ, വ്യക്തിഹത്യ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ എന്നിവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഉദാഹരണത്തിന്: മോർഫ് ചെയ്ത ചിത്രങ്ങൾ, വ്യാജവാർത്തകൾ, മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ മുതലായവ. ഇത്തരം സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാൻ  സംവിധാനങ്ങൾ നിലവിലുണ്ട്.

പ്രധാന നിയമങ്ങൾ 

Information Technology (Intermediary Guidelines and Digital Media Ethics Code) Rules 2021: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ (WhatsApp, Facebook, X തുടങ്ങിയവ) കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. പരാതികൾ കേൾക്കാൻ ഓരോ കമ്പനിയും 'ഗ്രീവൻസ് ഓഫീസറെ' നിയമിക്കണമെന്ന് ഇത് നിർബന്ധമാക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പരാതി (Grievance Redressal)

ഓരോ സോഷ്യൽ മീഡിയ ആപ്പിനും ഒരു പരാതി പരിഹാര സംവിധാനമുണ്ട്.
 നിയമവിരുദ്ധമായ പോസ്റ്റ് 'Report' ചെയ്യുക.
 ഓരോ പ്ലാറ്റ്‌ഫോമിനും ഇന്ത്യക്കായി ഒരു Grievance Officer ഉണ്ടായിരിക്കും. അവരുടെ ഇമെയിൽ വിലാസം ആപ്പിന്റെ 'Privacy Policy' അല്ലെങ്കിൽ 'Help' സെക്ഷനിൽ ലഭ്യമാണ്. ഇതിലൂടെ നേരിട്ട് പരാതി നൽകാം.
പരാതി നൽകുമ്പോൾ ശ്രദ്ധിക്കാൻ
പരാതി നൽകുമ്പോൾ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും:
 
നിയമവിരുദ്ധ പോസ്റ്റിന്റെ Link (URL) കൈവശം വെക്കുക.
 പോസ്റ്റിന്റെയോ കമന്റിന്റെയോ Screenshot എടുക്കുക.
സംഭവം നടന്ന തീയതിയും സമയവും രേഖപ്പെടുത്തുക.

അപ്പീൽ

കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര സമിതി (GAC)
കമ്പനിയുടെ ഗ്രീവൻസ് ഓഫീസർ നൽകുന്ന മറുപടിയിൽ തൃപ്തനല്ലെങ്കിൽ, ഉപഭോക്താക്കൾക്ക് Grievance Appellate Committee (GAC)-യെ സമീപിക്കാം. ഇത് പൂർണ്ണമായും ഓൺലൈനായി ചെയ്യാവുന്നതാണ്. www.gac.gov.in എന്ന സൈറ്റിലൂടെ അപ്പീൽ നൽകാം. ഫോൺ നമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കും. ആധാർ നമ്പർ കൂടി നൽകിയാൽ വീണ്ടും ഒരു ഒടിപി യിലൂടെ അപ്പീൽ നൽകുന്ന പേജിലേക്ക് കടക്കാം. അപ്പീൽ നൽകുമ്പോൾ 4 എംപി വരെയുള്ള പരമാവധി മൂന്ന് ഇമേജ് /പിഡിഎഫ് ഫയലുകൾ അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ നൽകുന്ന കോളത്തിൽ ഒരു എംപി വരെയുള്ള ഇമേജ് /പിഡിഎഫ് ഫയലുകളും അപ്‌ലോഡ് ചെയ്യാം. 

സൈബർ ക്രൈം പോർട്ടൽ (Cyber Crime Portal)
സാമ്പത്തിക തട്ടിപ്പുകൾ, അശ്ലീല പോസ്റ്റുകൾ എന്നിവയാണെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി പരാതി നൽകാം.
 വെബ്സൈറ്റ്: www.cybercrime.gov.in
ഹെൽപ്പ് ലൈൻ നമ്പർ: 1930

2026 ഭേദഗതി-  നിർമ്മിതബുദ്ധി (AI) ഉപയോഗിച്ചുള്ള വ്യാജരേഖകൾ (Deepfakes), അൽഗോരിതം വഴി തെറ്റായ വിവരങ്ങൾ പടർത്തുന്നത് തടയൽ എന്നിവയിൽ ഈ ഭേദഗതി കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
പരാതി നൽകേണ്ട ഘട്ടങ്ങൾ
നിങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു നിയമവിരുദ്ധമായ കാര്യം ശ്രദ്ധയിൽപ്പെട്ടാൽ പ്രതികരിക്കാൻ സംവിധാനങ്ങൾ ഉണ്ട്.
 
ഡീപ് ഫേക്ക് (Deepfakes): ഒരാളുടെ മുഖമോ ശബ്ദമോ എഐ ഉപയോഗിച്ച് മാറ്റി ദുരുപയോഗം ചെയ്താൽ 24 മുതൽ 72 മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്. കൂടുതൽ ഗൗരവമുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച് കോടതിയുടെയോ സർക്കാരിൻ്റെ ഉത്തരവോ ലഭ്യമായാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം എന്നും ഭേദഗതി വന്നിരിക്കുന്നു. അതോടൊപ്പം എഐ ഉപയോഗിച്ച് നിർമ്മിച്ച കാര്യങ്ങൾക്ക് അത് നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്നുള്ള അറിയിപ്പ് നൽകണം.
 
തെറ്റായ വിവരം (Misinformation): വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ നിയമം അനുശാസിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഒരു നിയമവിരുദ്ധ കണ്ടന്റ് കണ്ടാൽ അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതും നിയമലംഘനമായി കണക്കാക്കാം.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ), വാട്സാപ്പ് തുടങ്ങിയ 'ഇന്റർമീഡിയറികളെ' (മാധ്യമങ്ങളെ) കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും, തെറ്റായ വിവരങ്ങൾ (Misinformation) പ്രചരിക്കുന്നത് തടയാനും ഈ നിയമം അധികാരം നൽകുന്നു.

സമയപരിധി: പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ അത് കൈപ്പറ്റിയ വിവരം അറിയിക്കണം. സാധാരണ പരാതികൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. എന്നാൽ അശ്ലീലതയോ സ്വകാര്യതാലംഘനമോ ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം.

നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ഒരാളുടെ മുഖമോ ശബ്ദമോ മാറ്റി വ്യാജ വീഡിയോകൾ നിർമ്മിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ മീഡിയ കമ്പനികൾ അത് ഉടനടി നീക്കം ചെയ്യാൻ ബാധ്യസ്ഥരാണ്.
 അൽഗോരിതമിക് ഉത്തരവാദിത്തം: വിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ അൽഗോരിതം വഴി കൂടുതൽ ആളുകളിലേക്ക് എത്തുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും

Social media - offence - lodging complaint..

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *