Article

ജാതിപ്പേര് ക്രിമിനൽ കേസ് - മുൻകൂർ ജാമ്യ ഹർജികൾക്ക് സമ്പൂർണ്ണ വിലക്കില്ല #Anticipatory_bail_SCST_ACT

ജാതിപ്പേര് ക്രിമിനൽ കേസ് - മുൻകൂർ ജാമ്യ ഹർജികൾക്ക് സമ്പൂർണ്ണ വിലക്കില്ല
#Anticipatory_bail_SCST_ACT

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ സംരക്ഷണത്തിനായി രൂപം നൽകിയിട്ടുള്ള നിയമത്തിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന കേസ് ജാമ്യമില്ലാത്ത തരത്തിലുള്ളതാണ്. അതേസമയം മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് നിയമത്തിൽ കൃത്യമായ വിലക്കും ഉണ്ട്.
എന്നാൽ ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്ന വകുപ്പുകൾ മാത്രം കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തേണ്ടതില്ല എന്ന് കേരള ഹൈക്കോടതി. ആരോപിച്ചിരിക്കുന്ന വകുപ്പുകൾ പ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ നടന്നിട്ടുണ്ടോ എന്ന് കോടതിക്ക് പരിശോധിക്കാം. ആരോപിക്കപ്പെടുന്ന കുറ്റം പൊതുസ്ഥലത്ത് വെച്ച് നടന്നു എന്നത് കൊണ്ട് മാത്രം കാര്യമില്ല, മൂന്നാമതൊരാളുടെ കാഴ്ചയിൽ ഉണ്ടായിരിക്കണം എന്നും കോടതി വ്യാഖ്യാനിച്ചു. പ്രസ്തുത കേസിൽ, സെക്ഷൻസ് കോടതി തള്ളിയ മുൻകൂർ ജാമ്യാപേക്ഷാവിധി റദ്ദാക്കി വീണ്ടും പുനപരിശോധിക്കാൻ അയച്ചു.
CRL Appeal 1343.2019 J dated 4.12.2019

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *