Article

അശ്രദ്ധമൂലം അസുഖങ്ങൾ പരത്തുന്നത് കുറ്റകരം

അശ്രദ്ധമൂലം അസുഖങ്ങൾ പരത്തുന്നത് കുറ്റകരം 


കൊറോണ വൈറസ് (കോവിഡ്-19) രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാം വകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസെടുക്കാം. ഔദ്യോഗികമായി നിഷ്കർഷിക്കുന്ന നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഐപിസി വകുപ്പ് 188. 

എന്നാൽ ഇതു കൂടാതെ തന്നെ  മാരക രോഗങ്ങളുടെ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്  എന്നുള്ള അറിവോടെ  അശ്രദ്ധമായൊ നിയമവിരുദ്ധമായോ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 269 പ്രകാരം ആറു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന, പോലീസിന് അറസ്റ്റ് ചെയ്യാവുന്ന ക്രിമിനൽ കുറ്റമാണ്. 

അതുപോലെ കേരള പോലീസ് നിയമം 2011 വകുപ്പ് 118(ഇ)  പ്രകാരം, അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് അപായം ഉണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ വീഴ്ച ഉണ്ടാക്കുന്നതോ ആയ പ്രവർത്തി ചെയ്യുന്നത് മൂന്ന് വർഷം വരെ തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *