Article

*ഭരണപരമായ തടസ്സങ്ങൾ മൂലം വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കരുത്*

*ഭരണപരമായ തടസ്സങ്ങൾ മൂലം വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കരുത്*

വിദ്യാഭ്യാസം ലഭിക്കുക എന്നുള്ളത് വിദ്യാർത്ഥിയുടെ മൗലിക അവകാശമാണ്. രാജ്യത്ത് നിലവിലുള്ള ഏതു തരം സിലബസിലൂടെ അത് സ്വായത്തമാക്കണം എന്നുള്ളത് ഓരോ വിദ്യാർത്ഥിയുടെയും ഇഷ്ടം അനുസരിച്ചാണ്. കേരളത്തിൽ പ്ലസ് വൺ കോഴ്സുകൾക്കുള്ളള പ്രവേശന തീയതി സിബിഎസ്ഇ വിദ്യാർഥികളുടെെ റിസൾട്ട് വരുന്ന തീയതിക്ക് മുമ്പ് തന്നെ അവസാനിപ്പിച്ചതിനാൽ സിബിഎസ്ഇ കരിക്കുലം പഠിക്കുന്ന വിദ്യാർഥികൾക്ക്് മറ്റു കരിക്കുലത്തിൽ പ്ലസ് വൺ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു.

പ്രവേശനതീയതി നീട്ടുന്നത് അധ്യയന കലണ്ടറിനെ തന്നെ ബാധിക്കുമെന്നും ഭരണനിർവഹണത്തിന് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സർക്കാർ വാദിച്ചെങ്കിലും ഹൈക്കോടതി അത് അംഗീകരിച്ചില്ല. അതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലും വിദ്യാഭ്യാസത്തിനുള്ള അവകാശം
ഭരണപരമായ സാങ്കേതികത്വം കാരണമാക്കി നിഷേധിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
WA 900.17

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *