Article

മെഡിക്കൽ പി ജി - നിർബന്ധിത സേവനത്തിനുള്ള ബോണ്ട് നിയമ വിരുദ്ധമല്ല- Medical PG- Superspeciality courses - bond not illegal

മെഡിക്കൽ പി ജി - നിർബന്ധിത സേവനത്തിനുള്ള ബോണ്ട് നിയമ വിരുദ്ധമല്ല

മെഡിക്കൽ പി ജി - നിർബന്ധിത സേവനത്തിനുള്ള ബോണ്ട് നിയമ വിരുദ്ധമല്ല

മെഡിക്കൽ പിജി / സൂപ്പർ സ്പെഷാലിറ്റി കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾ ആതുര ശുശ്രൂഷ സേവനത്തിന്റെ ഭാഗമായി നിർബന്ധിത ബോണ്ടിന് 
വിധേയമായി സേവനം ചെയ്യേണ്ടി വരുന്നത് അവരുടെ മൗലികാവകാശങ്ങൾക്ക് എതിരാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ സംഘടന നൽകിയ ഹർജിയിൽ അത്തരത്തിലുള്ള നിർബന്ധിത സേവനം നിയമവിരുദ്ധമല്ല എന്ന് പ്രഖ്യാപിച്ചു. ഉത്തരവ് വ നൽകാൻ വിസമ്മതിച്ച കോടതി വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കർക്കശമായ ബോണ്ട് രീതികൾ പരാമർശിച്ച്  ഏകീകരിച്ച ബോണ്ട നിബന്ധനകൾ ഉണ്ടാവുന്നതിന് മെഡിക്കൽ കൗൺസിൽ നടപടികൾ എടുക്കണം എന്ന് അഭിപ്രായപ്പെട്ടു. ഉൾപ്രദേശങ്ങളിൽ സമൂഹത്തിൻറെ മുഖ്യധാരയിൽ ഇല്ലാത്തവർക്ക് സേവനം ലഭ്യമാക്കുന്നതാണ് ഇത്തരത്തിൽ ബോണ്ടുകൾ ഉറപ്പാക്കുന്നത് എന്ന് സർക്കാർ വാദം കോടതി അംഗീകരിച്ചു. 
WPC 376.2018 Judgment dated 19.08.19

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *