Article

തീരദേശ പരിപാലന അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കണം

തീരദേശ പരിപാലന അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കണം

2019 ൽ പുറത്തിറങ്ങിയാൽ തീരനിയന്ത്രണ വിജ്ഞാപനത്തിന്റെ ഇളവുകൾ ഇപ്പോഴും ജനങ്ങൾക്ക് ലഭ്യമാകാത്തത് അതിൻറെ പ്ലാൻ CZMP തയ്യാറാകാത്തത് കൊണ്ടാണ്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഇതിനുവേണ്ടി കാത്തിരിക്കുന്നത്.

യഥാർത്ഥത്തിൽ നിയന്ത്രണദൂരപരിധിയിൽ വന്നിട്ടുള്ള കുറവ്, സ്ലൂയിസ് ബണ്ട് ഗേറ്റ് സംബന്ധിച്ച ഭേദഗതി എന്നിവയുടെ ഗുണം ആവശ്യമെങ്കിൽ ജനങ്ങൾക്ക് നൽകാം. ഭേദഗതികൾ പ്രകാരം അകലം പരിഗണിക്കണമെന്ന് കോടതി ഉത്തരവുകൾ ഉണ്ടായിട്ടുപോലും സംസ്ഥാന തലത്തിൽ തീരുമാനമെടുത്ത് അത് ദേശീയതലത്തിൽ അംഗീകാരത്തിനായി അയച്ച് വീണ്ടും കാലതാമസം ഉണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്.

നിയമത്തിലെ ഇളവുകൾ ലഭ്യമാവുക എന്നത് പൗരന്റെ അവകാശമാണ്, അത്തരത്തിലുള്ള വിവിധ കോടതി വിധികൾ ഉള്ളതുമാണ് എന്ന ബോധ്യത്തിൽ വിജ്ഞാപനത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ജനോപകാരപ്രദമായ  തീരുമാനം എടുക്കാനുള്ള ആർജ്ജവം KCZMA കാണിക്കണം. *മുഖ്യമന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പ് വിജ്ഞാപനത്തിന്റെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട്, എങ്ങനെ ആളുകളുടെ ഭവനനിർമ്മാണം നിഷേധിക്കാം എന്നല്ല എങ്ങനെ നൽകാം എന്ന തരത്തിൽ ചിന്തിക്കാൻ തയ്യാറാകണം.* 

*CZMP കരട് പ്രസിദ്ധീകരിച്ച് ഹയറിങ് നടന്നുവെങ്കിലും 1416 ഉൾനാടൻ ദ്വീപുകളുടെ പരിപാലന പ്ലാൻ IIMP സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇനിയും തയ്യാറാക്കിയിട്ടില്ല എന്ന് നിലവിലുള്ള കേസുകളിൽ ഒന്നിൽ കേരള ഹൈക്കോടതിയിൽ തീരപരിപാലന അതോറിറ്റി നൽകിയ മറുപടിയാണ് ഇതോടൊപ്പം ഉള്ളത്.* മതിയായ ഉദ്യോഗസ്ഥർ ഇല്ല എന്ന പരാതിയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നൽകാൻ മുൻപേ തന്നെ ഹൈക്കോടതി വിധിയും ഉള്ളതാണ്. 

ഇതിനൊക്കെ പുറമേ ഇപ്പോൾ കരടിൽ പൊതുജനങ്ങൾ നൽകിയിട്ടുള്ള മറുപടിയും അതിനോട് ബന്ധപ്പെട്ട പഞ്ചായത്തുകൾ ആധികാരികമായി നൽകിയിട്ടുള്ള മറുപടിയും സംബന്ധിച്ച കാര്യങ്ങൾ നേരിൽ പരിശോധിക്കാൻ എല്ലാ പ്രദേശത്തും നേരിട്ട് ഇറങ്ങിയതും കാലതാമസം ഉണ്ടാക്കുന്നു. സാറ്റലൈറ്റ് മാപ്പിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉള്ള  ഇക്കാലത്ത് തദ്ദേശ ഭരണകൂടങ്ങൾ ആധികാരികമായി സീൽ വച്ച് നൽകിയ രേഖകൾ സത്യമാണോ എന്ന് പരിശോധിക്കാൻ പിന്നെയും ഇറങ്ങേണ്ട കാര്യമുണ്ടോ എന്നത് ന്യായമായ സംശയം. 

ഇങ്ങനെ പല കാരണങ്ങളാൽ 2019 വിജ്ഞാപനത്തിന്റെ പ്ലാൻ  അനന്തമായി നീണ്ടുപോകുന്നത് തീരവാസികളുടെ മൗലികാവകാശലംഘനമാണ്. 
#CRZ_CZMP_KCZMA_IIMP_DELAY

https://m.facebook.com/story.php?story_fbid=pfbid0BnwGwFo3Afa1f1vmrq5MWGNnrmvZ6XgkNW6Ka1UgdYq95n8nC3Rj3otwwnDvtpycl&id=100063564258118&mibextid=Nif5oz

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *