Article

How to search voter list by name -Mobile application വോട്ട്ക്രമനമ്പറും ബൂത്തും അറിയാൻ പേരു മാത്രം മതി #voter_helpline

#വോട്ട്_ക്രമനമ്പറും_ബൂത്തും അറിയാൻ പേരു മാത്രം മതി
#voter_helpline
ബൂത്തിൽ വോട്ടു ചെയ്യാൻ എത്തുമ്പോൾ വോട്ടർപട്ടികയിലെ ക്രമനമ്പറും ബൂത്ത് നമ്പറും മറ്റ് വിവരങ്ങളും അടങ്ങിയ സ്ലിപ്പ് കയ്യിലുണ്ടെങ്കിൽ പോളിംഗ് എളുപ്പമാകും. ചുരുങ്ങിയ പക്ഷം അത് കയ്യിലുണ്ടെങ്കിൽ വോട്ടർ ആണ് എന്ന ഒരു ഉറപ്പിൽ പോളിംഗ് സ്റ്റേഷനിൽ ആധികാരികമായി തല ഉയർത്തി നിൽക്കാൻ ശീലിച്ചവരാണ് നമ്മളിൽ പലരും. സ്വന്തം പോളിംഗ് ബൂത്ത്, ക്രമനമ്പർ തിരിച്ചറിയാൻ ഇന്ന് എളുപ്പ മാർഗ്ഗങ്ങൾ ഉണ്ട്. വോട്ടർപട്ടിക മുഴുവനായി പരതി നോക്കേണ്ട.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ കയറിയും പരതേണ്ട. സ്മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കാര്യം എളുപ്പമാണ്.

#എങ്ങനെ ഉപയോഗിക്കാം

1. ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്ന് ചൂണ്ടുവിരൽ വോട്ട് ചെയ്യുന്ന ചിത്രമുള്ള വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആപ്പ് ആണ് ഇത്.

2. ഈ ആപ്പിലൂടെ പേര് വിവരം കൊണ്ടും തിരിച്ചറിയൽ കാർഡ് നമ്പർ കൊണ്ടും നമ്മുടെ ബൂത്ത് ഏതാണെന്നും വോട്ടെടുപ്പ് നടക്കുന്ന സ്ഥലം ഏതാണെന്നു. ക്രമനമ്പർ ഏതാണെന്നും എളുപ്പം തിരിച്ചറിയാനാകും. ഈ ആപ്പിൽ കയറി പേര്, സംസ്ഥാനം, നിയോജകമണ്ഡലം എന്നിവ എൻറർ ചെയ്താൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച വോട്ടർ പട്ടികയിലെ വിവരങ്ങൾ തെളിഞ്ഞുവരും. ഈ വിവരങ്ങൾ വാട്സാപ്പിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയൊ പകർത്തി സൂക്ഷിക്കാനും കോപ്പി ചെയ്യാനും സാധിക്കും. എത്ര പേരുടെ വിവരങ്ങൾ വേണമെങ്കിലും ഇങ്ങനെ ശേഖരിക്കാം.

3. സ്വന്തം ക്രമനമ്പർ വിവരങ്ങൾ കൂടാതെ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച പൊതു വിവരങ്ങളും സ്ഥാനാർഥികളെ സംബന്ധിച്ച വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്.

4.പട്ടികയിൽനിന്ന് തെറ്റായി പുറത്തു പോയവരെ തിരികെ ചേർക്കാനും തെറ്റുകൾ തിരുത്താനും സ്ഥലത്തില്ലാത്ത വരെ മാറ്റാനും, പ്രത്യേക അപേക്ഷകൾ ഈ ആപ്പിലൂടെ നൽകാം.

5. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ നൽകാനും ഈ ആപ്പ് ഉപയോഗിക്കാം.

താഴെപ്പറയുന്ന ലിങ്കിലൂടെ പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യാം

https://play.google.com/store/apps/details…

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *