Article

Article - Words and gestures against Modesty of women -സ്ത്രീയെ പറ്റി അപവാദം പറഞ്ഞാൽ

സ്ത്രീയെ പറ്റി അപവാദം പറഞ്ഞാൽ


ആരെങ്കിലും അപവാദം പറഞ്ഞു പരത്തിയാൽ എന്താണ് നിയമനടപടി എന്നു ചോദിച്ചാൽ മാനഹാനി ആരോപിച്ച് കേസ് നൽകാം എന്നതാണ് പൊതുവെയുള്ള മറുപടി. ക്രിമിനൽ കേസും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചികിത്സയിലും നൽകാമെങ്കിലും പോലീസിന് പരാതി നൽകിയിട്ട് ഒന്നും ചെയ്യാനില്ല. ക്രിമിനൽ കേസ് എടുക്കാമെങ്കിൽ കൂടി അത് സ്വകാര്യ അന്യായം നേരിട്ട് കോടതിയിൽ നൽകി വിചാരണ നടത്തുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ടുതന്നെ അധികമാരും ഇതിന് മിനക്കെട്ട് ഇറങ്ങാറില്ല. പക്ഷേ പോലീസ് നേരിട്ട് കേസെടുക്കുന്ന സാഹചര്യം വന്നാൽ സ്ഥിതി മാറും. അതിന് അപവാദ പ്രചരണം മൂലം അപമാനം ഉണ്ടായത് സ്ത്രീക്ക് ആയിരിക്കണം. 

ഏതെങ്കിലും ഒരു സ്ത്രീയെ അവരുടെ മാന്യതയ്ക്ക് ഭംഗം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടുകൂടി ആരെങ്കിലും വാക്കുകളുപയോഗിച്ചൊ ശബ്ദം ഉപയോഗിച്ചൊ ആംഗ്യം ഉപയോഗിച്ചോ പ്രദർശനം നടത്തിയൊ സ്ത്രീ അത് കേൾക്കുകയോ കാണുകയോ ചെയ്യാനിടയായാലും അല്ലെങ്കിൽ അത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആയാലും പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യമാണ്. ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 509 എന്ന കുറ്റം ചാർത്തിയാണ് പോലീസ് കേസ് എടുക്കുന്നത്.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *