Article

CRZ - മേഖലയിലെ നിർമ്മാണം - ആശങ്കകൾ ഒഴിയാതെ തീരസമൂഹം

CRZ - മേഖലയിലെ നിർമ്മാണം - ആശങ്കകൾ ഒഴിയാതെ തീരസമൂഹം

2019 ജനുവരിയിൽ പുറത്തിറങ്ങിയ ഇളവുകൾ കേരളത്തിൽ ലഭ്യമാകുന്നതിനുള്ള ഉത്തരവ് 2024 ഒക്ടോബർ മാസം പുറത്തിറങ്ങി. പിന്നെയും ഒരു മാസം കഴിഞ്ഞതിനുശേഷം മാപ്പ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു. 2024 ഡിസംബർ മാസം കേരളത്തിലെ തീര പരിപാലന അതോറിറ്റി ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ദ്വീപുകൾക്കുള്ള 20 മീറ്റർ ഇളവ് ഇപ്പോഴും പ്രവർത്തികമായിട്ടില്ല, അതിനുള്ള കരട് പ്ലാൻ സമർപ്പിക്കാനുള്ളതും പിന്നീട് അംഗീകാരം വരാനുള്ളതുമാണ് അതുവരെ കാത്തിരിക്കേണ്ടിവരും.

CRZ II മേഖലയിൽ പുതിയതായി 66 പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി. അവിടങ്ങളിൽ ഉള്ളവർക്ക്, തദ്ദേശ ഭരണകൂട ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.

CRZ II മേഖലയിൽ അംഗീകൃത നിർമ്മിതികൾക്കും റോഡിനും കര ഭാഗത്തേക്ക് വാസ ഗൃഹങ്ങൾക്ക് മാത്രമാണ് അനുവാദം നൽകുക എന്നതാണ് സംസ്ഥാനത്ത് ഇറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. അതെന്താണ് അങ്ങനെ എന്നതാണ് ചോദ്യം


2011 വിജ്ഞാപനത്തിൽ പറയുന്നത് CRZ രണ്ട് പ്രദേശത്ത് നിബന്ധനകൾക്ക് വിധേയമായി അംഗീകൃത കെട്ടിടത്തിനും റോഡിനും കര ഭാഗത്തേക്ക് കെട്ടിടങ്ങൾക്ക്  അനുവാദം നൽകാമെന്നാണ്. എന്നാൽ അത് 2019 വിജ്ഞാപനത്തിൽ  വാസഗൃഹങ്ങൾ, സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂഷൻസ്, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ മുതലായവ എന്ന തരത്തിലാണ് എഴുതിയിട്ടുള്ളത്. പക്ഷേ സംസ്ഥാന സർക്കാർ അത് ഉത്തരവായി (6.12.24) ഇറക്കിയപ്പോൾ വാസഗൃഹങ്ങൾക്ക് മാത്രം എന്ന് പരിമിതപ്പെടുത്തിയിരിക്കുന്നു. അത് പുനരാലോചനകൾക്ക് വിധേയമാക്കേണ്ടതാണ്. കേന്ദ്ര വിജ്ഞാപനത്തിന് എതിരാകുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ ഒന്നും സംസ്ഥാനതലത്തിൽ ആ വിജ്ഞാപനത്തെ പരാമർശിച്ച് ഇറക്കുന്ന ഉത്തരവുകൾക്ക് ഉണ്ടായിക്കൂട. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *