Article

CRZ II - News report about 66 Grama panchayats

ഇനി നിർമ്മാണ അനുമതി ? 

ഇന്നത്തെ പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്തയാണ് ഇമേജിലുള്ളത്. തീര നിയന്ത്രണ വിജ്ഞാപനത്തിലുള്ള നിർമ്മാണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടാൻ സംസ്ഥാന സർക്കാർ 175 ഗ്രാമപഞ്ചായത്തുകളെ CRZ II കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര തലത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. CRZ II ൻറെ പരിധിയിൽ വരണമെങ്കിൽ "Legally designated urban area" എന്നത് ഉൾപ്പെടെയുള്ള മറ്റു മാനദണ്ഡങ്ങൾ കൂടി പാലിക്കുന്ന വിഭാഗങ്ങളാകണം. അത്തരത്തിൽ 66 പഞ്ചായത്തുകളുടെ കാര്യത്തിൽ CRZ II ഗണത്തിൽ ഉൾപ്പെടുന്ന വിഷയമാണ് വാർത്ത. 

ഇതിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്ക് 2019 ലെ വിജ്ഞാപന പ്രകാരം ഉടനടി നിർമ്മാണ നിയന്ത്രണ ഇളവുകൾ ലഭിക്കുന്നില്ല. ഇപ്പോഴും (As on date 2.9.2022) നിലവിലിരിക്കുന്നത് 2011 ലെ  CRZ വിജ്ഞാപനം പ്രകാരമുള്ള  പ്ലാൻ തന്നെയാണ്. 2019 വിജ്ഞാപനം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കരട് മാപ്പ് പുറത്തിറക്കി പൊതുജന ഹിയറിംഗ് നടത്തി തയ്യാറാക്കുന്ന തീര പരിപാലന മാനേജ്മെൻറ് പ്ലാൻ  CZMP സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും അംഗീകരിച്ചു വരുന്ന മുറയ്ക്ക് മാത്രമാണ് 2019 വിജ്ഞാപനത്തിലെ ദൂരപരിധി ഇളവുകളാണെങ്കിലും ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്ന 66 പഞ്ചായത്തുകൾ സംബന്ധിച്ച് ഇളവുകളാണെങ്കിലും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ  നടപ്പിലാവുക. 

CRZ III വിഭാഗത്തിൽ തദ്ദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും നിർമ്മാണങ്ങൾക്ക് താരതമ്യേന പ്രത്യേക ഇളവുകളാണുള്ളത്; അതേസമയം CRZ II വിഭാഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് (തദ്ദേശവാസി, മത്സ്യത്തൊഴിലാളി എന്ന നിലയ്ക്കല്ല), പൊതുവായ പരിഗണനയാണ് ഉള്ളത്.
#CRZ_II_ZONE_CHANGE_66_GRAMAPANCHAYATH_NEWS

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *