Article

പുസ്തകങ്ങൾ സർക്കാരിന് കണ്ടുകെട്ടാനാകുമോ ? Can Government forfeit publications ? CRPC

അവരുടെ പുസ്തകം കണ്ടുകെട്ടുമോ ?

പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും സർക്കാരിന് കണ്ടുകെട്ടാൻ ആകുമോ ? ഈയിടെ ഒരു പുസ്തകം അങ്ങനെ  കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു എന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് വാർത്ത വന്നു. പിന്നെ ആ വാർത്ത മാഞ്ഞു. ഇനിയും അങ്ങനെ കണ്ടു കെട്ടി എന്ന വാർത്ത വരുമോ ? 

സർക്കാരിന് എന്തുണ്ട് അധികാരം 

പുസ്തകം അല്ലെങ്കിൽ എന്തെങ്കിലും രേഖ താഴെപ്പറയുന്ന ഏതെങ്കിലും ഗണത്തിൽ ഉൾപ്പെടുന്നു എങ്കിൽ സംസ്ഥാന സർക്കാരിന് പ്രത്യേക വിജ്ഞാപനമിറക്കി എന്തുകൊണ്ട് വിജ്ഞാപനം ഇറക്കുന്നു എന്ന് കാരണങ്ങൾ നിരത്തി ആ പുസ്തകത്തിൻറെ, രേഖയുടെ എല്ലാ പകർപ്പുകളും പോലീസിനെ ഉപയോഗിച്ച്,  ഇന്ത്യയിൽ എവിടെ നിന്നും  പിടിച്ചെടുക്കാം. 

1. വാക്കുകളിലൂടെയോ എഴുത്തിലൂടെയോ സർക്കാരിനെതിരെ വെറുപ്പും വിദ്വേഷവും പരത്തുക. ഐപിസി 124എ.

2. വിവിധ വിഭാഗങ്ങൾ തമ്മിൽ മതത്തെയോ ജാതിയുടേയോ ജനന സ്ഥലത്തിൻറെ യോ താമസത്തിനു ഭാഷയുടെ പേരിൽ ശത്രുത പരത്തുക ഐപിസി 153എ

3. രാജ്യത്തിൻറെ ദേശീയഉദ്ഗ്രഥനത്തിനെതിരെ  പ്രചരണം നടത്തുക ഐപിസി 153ബി

4. അശ്ലീല പ്രസിദ്ധീകരണവും  വിൽപനയും ഐപിസി 292,293

5. മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തുന്നതിനുവേണ്ടി, വിശ്വാസത്തെ അധിക്ഷേപിക്കുന്ന അതിനുവേണ്ടി മനപ്പൂർവ്വം ഉള്ള പ്രസിദ്ധീകരണങ്ങൾ. ഐപിസി 295എ

മജിസ്ട്രേറ്റിന്റെ വാറണ്ടോടുകൂടി സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് പുസ്തകം ഉണ്ട് എന്ന് സംശയം തോന്നുന്ന എവിടെ വേണമെങ്കിലും കയറിച്ചെന്ന് പരിശോധന നടത്തി പിടിച്ചെടുക്കാം. (ക്രിമിനൽ നടപടിക്രമം വകുപ്പ് 95).  അങ്ങനെ കണ്ടു കെട്ടുന്നതിന് പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കുന്നതിന് ഹൈക്കോടതിയിൽ  അപേക്ഷ നൽകാം, അതല്ലാതെ മറ്റൊരു കോടതിയിലും അത് ചോദ്യം ചെയ്യാനാവില്ല.

അങ്ങനെ പിടിച്ചെടുക്കുന്നത് ആശയവിനിമയ  സ്വാതന്ത്ര്യത്തിനെതിരാകുമോ ? 

ഇത്തരത്തിൽ പിടിച്ചെടുക്കുന്നത് കുറ്റകൃത്യം തടയുന്നതിനുള്ള കരുതൽ നടപടികളുടെ ഭാഗമായാണ്. അതുകൊണ്ട് ഭരണഘടനയുടെ 19(1)a യുടെ (ആശയ വിനിമയ സ്വാതന്ത്ര്യം) ലംഘനം ആവില്ല. സംസ്ഥാന സർക്കാരിലാണ് ഈ അധികാരം നിക്ഷിപ്തം.

കരുതലോടു കൂടി മാത്രമേ ഉപയോഗിക്കാവൂ 

അസാധാരണമായ ഒരു അധികാരമാണ് ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 95 സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയോടും കരുതലോടും കൂടി മാത്രമേ ഈ വകുപ്പ് ഉപയോഗിച്ച് പ്രസിദ്ധീകരണങ്ങളുടെ കണ്ടുകെട്ടൽ നടത്താനാകൂ.

Sherry J Thomas

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *





A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php56/usr/lib64/php/modules/imagick.so' - /opt/alt/php56/usr/lib64/php/modules/imagick.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: