Article
Motor vehicle accident - witness - criminal procedure
എന്നെയൊന്ന് ആശുപത്രിയിലെത്തിക്കൂ പ്ളീസ്...
വീണുകിടക്കുന്ന തന്നെ കാണാന്‍ ഓടുന്ന വാഹനങ്ങള്‍ നിര്ത്തി ഇറങ്ങി വന്ന യാത്രികരെ നോക്കി ചോരയില്‍ കുളിച്ച് ഫുട്പാത്തില്‍ ഇരുന്ന ആ മനുഷ്യന്‍ അപേക്ഷിച്ചു. എന്നെയൊന്ന് ആശുപത്രിയിലെത്തിക്കൂ പ്ളീസ്... എല്ലാവരും അന്വേഷിച്ചു- എന്തു പറ്റി? റോഡ് മുറിച്ചുകടന്ന അയാളെ ഒരു ബൈക്കിടിച്ചിട്ടതാണ്. വരവും ഇടിയുമൊക്കെ ചിലര്‍ വിവരിച്ചു. ഓട്ടോറിക്ഷയില്‍ പോകുന്നവര്‍ തല പുറത്തിട്ട് നോക്കി. നിലത്തിരുന്ന അയാള്‍ വീണ്ടും കണ്ണുമിഴിച്ച് ചുറ്റും കൂടിയവരോട് യാചിച്ചു- എന്നെയൊന്ന് ആശുപത്രിയിലാക്കുമോ ?
അതുകേട്ട് അതുവഴി പോയ ഒരു ചെറുപ്പക്കാരന്‍ ബൈക്ക് നിര്ത്തിന ചോരയില്‍ കുളിച്ചയാളോട് ചോദിച്ചു. ബൈക്കിന്‍റ്െ പിന്നില്‍ ഇരിക്കാമോ, എങ്കില്‍ ആശുപത്രിയില്‍ എത്തിക്കാം. മറുപടിയൊന്നു പറയാതെ എഴുന്നേല്ക്കാന്‍ ശ്രമിച്ച അയാളെ ചുറ്റും നിന്നവര്‍ പിടിച്ച് ബൈക്കില്‍ ഇരുത്താന്‍ സഹായിച്ചു. ആരെങ്കിലും പുറകില്‍ ഒന്നു കയറുമോ- ബൈക്ക് ഓടിക്കുന്ന ചെറുപ്പക്കാരന്‍ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. ചെറുപ്പക്കാരന്‍ ബൈക്ക് ആശുപത്രിയിലേക്ക് ഓടിച്ചു. ബോധം മറഞ്ഞു തുടങ്ങിയ പരിക്കേറ്റയാളെ ചെറുപ്പക്കാരന്‍ ഒരു കൈകൊണ്ട് തന്‍റെു മുതുകിനോട് ചേര്‍ത്തു പിടിച്ച് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ബോധം നഷ്ടമായ അയാള്‍ ചെറുപ്പക്കാരന്‍റെ മുതുകില്‍ നിന്നും ഊര്ന്നിടറങ്ങിത്തുടങ്ങിയിരുന്നു.
എന്ത് കേസ്
കേസ്, കോടതി, പോലീസ് എന്നൊക്കെ കേട്ടാല്‍ ജനം ഇന്നും അകന്നു നില്ക്കും്. അതുകൊണ്ടാണ് അപകടത്തില്‍ പെട്ട് ചോരയൊലിപ്പിച്ചിരുന്ന ആ മനുഷ്യനെ ആശുപത്രിയിലെത്തിക്കാന്‍ ആളുകള്‍ വൈമനസ്യം കാണിച്ചത്. അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിച്ചാല്‍ അതുസംബന്ധിച്ച കേസില്‍ സാക്ഷിയാല്‍ത്തന്നെ അതത്ര പൊല്ലാപ്പുള്ള കാര്യമൊന്നുമല്ല. സാക്ഷിയാക്കി പോലീസ് എഴുതിച്ചേര്‍ത്താല്‍ കേസ് വിചാരണ തുടങ്ങുമ്പോള്‍ കോടതിയില്‍ നിന്ന് സമന്‍സ് വരും. സാക്ഷി സംഭവത്തെപ്പറ്റി പറഞ്ഞതായ ഒരു മൊഴി പോലീസ് ക്രിമിനല്‍ നടപടിക്രമം 161 വകുപ്പ് പ്രകാരം കോടതിയില്‍ ഫയലാക്കും. പോലീസ് എന്തെഴുതിയാലും സാക്ഷി കോടതിയില്‍ പോയി നല്‍കുന്ന മൊഴിയായിരിക്കും തെളിവ്. ഒരു തവണ കോടതിയില്‍ പോയി ആ നടപടിയില്‍ പങ്കെടുത്താല്‍ അതോടെ കഴിയും ആ വിഷയം. സമന്‍സ് കിട്ടി ഹാജരാകാതിരിക്കരുത്. സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാതിരു
ന്നാല്‍ കോടതിക്ക് സാക്ഷിക്കെതിരെ വാറന്‍റ് പുറപ്പെടുവിപ്പിക്കാം.
അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നവരെ കേസില്‍ സാക്ഷിയാക്കരുത്, ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പോലീസ് മേധാവി സര്ക്കുലറുകള്‍ ഇറക്കിയാലും കണ്ടവരാരെങ്കിലും ഉണ്ടെന്ന് വരുത്താതെ പോലീസ് എങ്ങനെ കേസ് ഫയലുണ്ടാക്കും ? അതുകൊണ്ട് കേസില്‍ സാക്ഷിയാക്കില്ലെന്ന് പറഞ്ഞു ബോധവല്ക്കരണം നടത്തിയതുകൊണ്ടു മാത്രം കാര്യമല്ല. പകരം സാക്ഷിയാലും ഇത്രയേ ഉള്ളൂവെന്ന് ബോധ്യപ്പെടുത്തുകയാവും എളുപ്പം. കേസിനു തലെ ദിവസം സമന്സുണ്ടെന്ന് ഫോണില്‍ വിളിച്ചുപറഞ്ഞ് സ്റ്റേഷനില്‍ വന്ന് സമന്സ് കൈപ്പറ്റാന്‍ നിര്ദ്ദേശിക്കുന്ന പോലീസും; പ്രോസിക്യൂട്ടറില്ല, സിറ്റിംഗ് ഇല്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് സാക്ഷിയെ വീണ്ടും വീണ്ടും വരുത്താന്‍ മടിക്കാത്ത കോടതികളുമാണ് മാറേണ്ടത്.
0 Comments
Leave a Reply