Article
ഗാർഹിക പീഡന നിരോധന നിയമത്തിൽ എന്ത് ഇടക്കാല ഉത്തരവുകളും ആകാമോ?
ഗാർഹിക പീഡന നിരോധന നിയമത്തിൽ എന്ത് ഇടക്കാല ഉത്തരവുകളും ആകാമോ?
The Protection of Women from Domestic Violence Act, 2005, എന്ന Act നെ കുറിച്ച് പ്രത്യേകിച്ച് ഒരു വിവരണത്തിന്റെ ആവശ്യകത ഉണ്ടോ എന്ന ചോദ്യം തികച്ചും അസംബന്ധം ആണ് എന്നറിയാം . സ്ത്രീകളെ ഗാർഹിക പീഡനത്തിൽ നിന്നും രക്ഷിക്കുവാനും സംരക്ഷിക്കുവാനും വേണ്ടിയുള്ള ഒരു നിയമ സംവിധാനം എന്നതിലുപരി, ഇപ്പോൾ നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഏറെ അനിവാര്യമായ ഒരു Act കളിൽ ഒന്നായി ഇതിനെ കണക്കാക്കേണ്ടതുണ്ട്.
ഇപ്പോൾ ഇതാ ഇതേ നിയമ സംവിധാനത്തിലെ Section 12 & Section 23 സംബന്ധിച്ച് എന്തൊക്കെ ഇടക്കാല ഉത്തരവുകൾ ഇറക്കാം എന്നത് സംബന്ധിച്ച് ഒരു വിധിന്യായം കൂടി ചർച്ചയിൽ വന്നിരിക്കുകയാണ്.
എന്താണ് Section 12 -ൽ പ്രധാനമായി പരാമർശിക്കുന്നത്?
ഗാർഹിക പീഡനം നേരിട്ട ഒരു സ്ത്രീക്ക് അല്ലെങ്കിൽ ഈ സ്ത്രീയെ represent ചെയ്തു മറ്റൊരാൾക്ക്, അതും അല്ലെങ്കിൽ ഒരു പ്രൊട്ടക്ഷൻ ഓഫീസറിന് , ബന്ധപ്പെട്ട മജിസ്ട്രേറ്റിന് മുന്നിൽ ഒന്നിൽ കൂടുതൽ reliefs -കൾക്കായി അപേക്ഷിക്കുവാൻ സഹായിക്കുന്നു.
പക്ഷേ, പ്രൊട്ടക്ഷൻ ഓഫീസറുടെ അല്ലെങ്കിൽ, മറ്റേതെങ്കിലും രീതിയിൽ സംരക്ഷണം നൽകുന്നവർ, അതുമായി ബന്ധപ്പെട്ട ഒരു Domestic Incident മജിസ്ട്രേറ്റിന് മുന്നിൽ Report ചെയ്യേണ്ടതാണ്.
Section 23 ൽ എന്താണ് പറയുന്നത്?
ബന്ധപ്പെട്ട മജിസ്ട്രേറ്റിന്, ആവശ്യമെങ്കിൽ ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീയെ മാത്രം കേട്ടുകൊണ്ട്, എതിർകക്ഷികളുടെ ഭാഗം കേൾക്കാതെ തന്നെ ഒരു ഇടക്കാല ഉത്തരവ് Interim Exparte order പുറപ്പെടുവിക്കാം. ആവശ്യമെന്ന് തോന്നിയാൽ മാത്രം!!
എന്തൊക്കെ Orders പുറപ്പെടുവിക്കാം ??
ഇതേ Act ന് കീഴിലുള്ള section 18,19,20,21,22 അനുസരിച്ചുള്ള ഉത്തരവുകൾ ഇറക്കാം. അതൊരു protection order ആവാം, വേറൊരു വീട്ടിൽ താമസിപ്പിക്കുവാനോ/ അതുമായി ബന്ധപ്പെട്ട മറ്റു ചിലവുകൾ നൽകുവാൻ മറ്റും ഉള്ള residential order ആവാം, മറ്റ് സാമ്പത്തികപരമായുള്ള reliefs ആവാം, compensation, Custody of child മറ്റും ആവാം.
അതേസമയം, കേരള ഹൈക്കോടതി ഇതേ നിയമത്തിലെ മേൽ പറഞ്ഞ provisions ൻറെ പരിമിതികളെ സംബന്ധിച്ച് പുറത്തിറക്കിയ വിധി ശ്രദ്ധേയമാണ്. [2025 KHC Online 1554] പ്രത്യേകിച്ച് പുതിയ കാര്യങ്ങൾ ഒന്നും വിധിയിൽ പറയുന്നില്ലങ്കിലും, മേൽപ്പറഞ്ഞ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യാതിരിക്കാൻ, ഒരു Interim Exparte order ബന്ധപ്പെട്ട മജിസ്ട്രേറ്റ് പുറപ്പെടുവിക്കുമ്പോൾ, ഇരയുടെ ഒരു immediate safety എന്ന് ആവശ്യം മുന്നിൽ കൊണ്ടു മാത്രമേ ഉത്തരവിടാവൂ എന്നുള്ളതാണ് ഈ വിധിയിൽ പ്രസ്താവിച്ചിട്ടുള്ളത്.
ചുരുക്കത്തിൽ പറഞ്ഞാൽ, Section 23 ദുരുപയോഗം ചെയ്യാതെ, പ്രതിയെ ശിക്ഷിക്കുക എന്നുള്ളതിലുപരി, ഇരയുടെ ഉടനടി ഉണ്ടാകേണ്ട സുരക്ഷ മുൻനിർത്തിക്കൊണ്ട് മാത്രമേ ഒരു Interim Exparte order പുറപ്പെടുവിപ്പിക്കാവു എന്ന് സാരം!!!
Adv. Anjana
0 Comments
Leave a Reply