Article

Can all criminal cases settle between parties ? ഒത്തുതീർക്കാൻ ആവാത്ത കേസുകൾ തീർക്കാൻ ആകുമോ

ഒത്തുതീർക്കാൻ ആവാത്ത കേസുകൾ തീർക്കാൻ ആകുമോ 

ക്രിമിനൽ നടപടിക്രമത്തിൽ ഏതെല്ലാം വകുപ്പുകളിൽ പെട്ട കേസുകളാണ് വാദിയും പ്രതിയും തമ്മിൽ ധാരണയായി ഒത്തുതീർപ്പായി നടപടികൾ അവസാനിപ്പിക്കുന്നത് എന്ന് പറയുന്നുണ്ട്. (Crpc 320) എന്നാൽ അതിൽ ഉൾപ്പെടാത്തതും സിവിൽ സ്വഭാവമുള്ളതും പൊതുസമൂഹത്തെ ബാധിക്കാത്തതും വ്യക്തിപരമായ തർക്കങ്ങളിൽ നിന്നുണ്ടാകുന്നതും ആയ ചില കേസുകൾ വാദികൾ തമ്മിൽ ധാരണയായാൽ ഹൈക്കോടതിയുടെ പ്രത്യേക അധികാരത്താൽ (Crpc 482) ഒത്തുതീർപ്പ് രേഖപ്പെടുത്തി ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാം. 

ഇക്കാര്യത്തെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളെ പറ്റി സുപ്രീം കോടതി  ജിയാൻ സിംഗ് കേസിൽ (2012 10 SCC 303) സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പിന്നീടുള്ള ചില കേസുകളിലും ഇതിൻറെ വ്യാഖ്യാനങ്ങൾ നടത്തിയിട്ടുണ്ട്. കൊലപാതകം ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇത്തരത്തിൽ ഒത്തുതീർപ്പാക്കാൻ ആകില്ല എന്നാണ് വിവക്ഷ. എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളിൽ വാദി പ്രതികൾ തമ്മിൽ ഒത്തുതീർപ്പായ ബലാത്സംഗ കേസുകൾ ഇന്ത്യയിലെ പല ഹൈക്കോടതികളും തീർപ്പ് ആക്കിയിട്ടുണ്ട്. വഞ്ചന കേസുകൾ തുടങ്ങിയവ തീർപ്പാക്കാം എങ്കിലും വ്യാജരേഖ മുതലായ വകുപ്പുകൾ ഉള്ള കേസുകൾ വാദി പ്രതികൾ തമ്മിൽ ധാരണയായാലും ക്രിമിനൽ നടപടിക്രമം പ്രകാരം തീർപ്പാക്കാൻ ആകില്ല എങ്കിലും  ഹൈക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് സാഹചര്യങ്ങൾ പരിഗണിച്ച് തീർപ്പാക്കാറുണ്ട്. അതേസമയം അതിൽ ഇരകളായി തീർന്നിട്ടുള്ളവർ പരാതിയുമായി മുന്നോട്ടു പോയാൽ സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകാം

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *