Article

Thasildar cannot deny the mutation for want of title

പോക്കുവരവ് അപേക്ഷ- ഭൂമിയുടെ ക്രയവിക്രയം നിയമപരം ആണോ എന്ന് തഹസിൽദാർ നോക്കേണ്ടതില്ല


അവകാശികൾക്ക് എഴുതിനൽകിയ ആധാരപ്രകാരം ഭൂമി അന്യാധീനപ്പെടുത്താതെയും കടപെടുത്താതെയും അനുഭവിച്ചു വരാനും  വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ അവകാശികൾ ഭാഗപത്രം പ്രകാരം ഭൂമി ഭാഗിച്ച് എടുക്കുകയും മുൻ ആധാരത്തിലെ വ്യവസ്ഥകൾക്ക് വിപരീതമായി ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടി ഉടമാവകാശപ്പെട്ട് ആധാരം ചെയ്തു. അതിനുശേഷം പോക്കുവരവിനായി അപേക്ഷ നൽകിയപ്പോൾ ആധാരപ്രകാരം കൈമാറ്റം നിയമപരമല്ല എന്ന കാരണത്താൽ തഹസിൽദാർ പോക്കുവരവ് നിഷേധിച്ചു. എന്നാൽ തഹസിൽദാർക്ക് അത്തരം കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള അധികാരമില്ല എന്നും അധികാര സീമയ്ക്ക് പുറത്തുള്ള കാര്യങ്ങളെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്നും നിലവിലുള്ള കോടതിവിധികൾ ചൂണ്ടിക്കാട്ടി വീണ്ടും കേരള ഹൈക്കോടതി വിധിച്ചു. 

പോക്കുവരവ് വരുത്തി റവന്യൂരേഖകളിൽ രേഖപ്പെടുത്തിയത് കൊണ്ട്  ഭൂമിയിൽ അവകാശം സിദ്ധിക്കുകയോ ഇല്ലാതാവുകയോ ഇല്ലാ എന്നാണ് നിയമവ്യവസ്ഥ. ഭൂമി സംബന്ധിച്ച് നിയമപരമായ അവകാശങ്ങൾ പരിഗണിക്കേണ്ടതും തീർപ്പാക്കുന്നതും കോടതികളാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് നിയമപരമായി അവകാശമില്ല എന്ന കാരണത്താൽ പോക്കുവരവ് നിഷേധിച്ച തഹസിൽദാരുടെ നടപടി
കോടതി റദ്ദാക്കിയത്. 
WPC 39769.18 
© Sherry J Thomas

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *