Article

ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഭൂമിയുടെ ഉടമസ്ഥനെ കേൾക്കണമെന്നുണ്ടോ ?

ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഭൂമിയുടെ ഉടമസ്ഥനെ കേൾക്കണമെന്നുണ്ടോ ?

Article by Joemon Antony, Advocate  joemonantony08@gmail.com

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരമുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി. ഈ ഭൂമി തരം മാറ്റുന്നതിന് വേണ്ടി ഉടമസ്ഥൻ ഫോം 6  അപേക്ഷ ആർഡിഒ ക്ക്  നൽകി. തെങ്ങും തൈകൾ ഉള്ള പുരയിടം ആണെന്നും ചുറ്റിനും കൃഷി ഭൂമി അല്ല എന്നും വില്ലജ് ഓഫീസർ റിപ്പോർട്ട് നൽകി. വീണ്ടും റിപ്പോർട്ട് ചോദിച്ചപ്പോൾ ഭൂമിക്ക് ചുറ്റും കണ്ടൽക്കാടുകൾ ഉണ്ടെന്ന് അതേ വില്ലേജ് ഓഫീസർ തന്നെ റിപ്പോർട്ട് നൽകി. പ്രാദേശിക തല നിരീക്ഷണ സമിതി ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ട് ഭൂവുടമയുടെ അപേക്ഷ ആർ.ഡി.ഒ നിരസിച്ചു ഉത്തരവിറക്കി. 

ഭൂമിയുടെ ഉടമസ്ഥന് പറയാനുള്ളത് കേൾക്കാതെ ഡാറ്റാ ബാങ്കിൽ ഭൂമി ഉൾപ്പെടുത്താമോ ?

ഡാറ്റാ ബാങ്കിൽ ഇല്ലാത്ത ഒരു ഭൂമി വീണ്ടും ഉൾപ്പെടുത്തുന്നത് ഭൂവുടമയുടെ അവകാശങ്ങളെ ബാധിക്കുന്ന പ്രവർത്തിയാണ്. അത്തരം ഒരു തീരുമാനം അധികാരികൾ എടുക്കുമ്പോൾ ഉടമയെ കേൾക്കണമെന്ന് നിയമത്തിൽ പറയുന്നില്ല എന്ന കാരണത്താൽ മറുപടി പറയാനുള്ള അവസരം നിഷേധിക്കരുത് എന്ന് കേരള ഹൈക്കോടതി. (WPC 21698.2023 Judgment dated 20.06.24). നിയമത്തിൽ അത്തരത്തിൽ ഒരു അവസരത്തെപ്പറ്റി പറയുന്നില്ലെങ്കിൽ പോലും ഉടമയെ കേൾക്കാതെ ഭൂമിയുടെ വിനിയോഗ രീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഡാറ്റാ ബാങ്കിൽ നിലമായി ഉൾപ്പെടുത്തണം എന്ന് കൃഷി ഓഫീസർ  ഒരു റിപ്പോർട്ട് ഫയൽ ചെയ്യുന്നതിനെയും നെൽ വയൽ തണ്ണീർത്തട നിയമത്തിന്റെ ചട്ടം 4(4e)  സാധൂകരിക്കുന്നില്ല. 


Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *