Article
വാസഗൃഹങ്ങളുടെ സി. ആര്‍. ഇസഡ് അനുമതി ലഭിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 31.12.2023 വരെ ദീര്‍ഘിപ്പിച്ചു
2011 തീരദേശ പരിപാലന വിജ്ഞാപനപ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ചതും, നിര്‍മ്മാണം ആരംഭിച്ചതുമായ വാസഗൃഹങ്ങളുടെ സി. ആര്‍. ഇസഡ് അനുമതി ലഭിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 31.12.2023 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി തീരുമാനിച്ചു. 31.12.2023 ന് മുമ്പ് അപേക്ഷകള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം മുഖേന ജില്ലാ തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് :
2011 തീരദേശ പരിപാലന വിജ്ഞാപനപ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ചതും, നിര്‍മ്മാണം ആരംഭിച്ചതുമായ വാസഗൃഹങ്ങളുടെ കാര്യമാണ് സൂചിപ്പിച്ചിരിക്കുന്നത്.
2019 വിജ്ഞാനത്തിന്റെ ആനുകൂല്യങ്ങൾ പ്രകാരമുള്ള നിർമ്മാണത്തിന് അനുവാദം ഇപ്പോഴും ലഭ്യമല്ല. തീര പരിപാലനം പ്ലാൻ ഇനിയും പൂർത്തിയാകാത്തതാണ് കാരണം.
For more messages, visit channel
https://whatsapp.com/channel/0029VaAIqWtBA1ey1Eq2BZ29
0 Comments
Leave a Reply