Article

ഭാര്യക്ക്_ചിലവിനു കൊടുത്തില്ലെങ്കിൽ പെൻഷനും അറ്റാച്ച് ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി #Maintenance to wife pension can be attached

#ഭാര്യക്ക്_ചിലവിനു കൊടുത്തില്ലെങ്കിൽ പെൻഷനും അറ്റാച്ച് ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി
#Maintenance to wife pension can be attached

ബാധ്യതകൾ തീർക്കുന്നതിന് കോടതി വഴി അറ്റാച്ച് ചെയ്യുന്ന വസ്തുക്കളിൽ പെൻഷൻ ഉൾപ്പെടുന്നില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. 1871 ലെ പെൻഷൻ നിയമത്തിലെ വകുപ്പ് 11 പ്രകാരം പെൻഷൻ അറ്റാച്ച് ചെയ്തുകൂടാ. കടങ്ങൾ വീട്ടുന്നതിന്പെൻഷൻ അറ്റാച്ച് ചെയ്യരുത് എന്നാണ് പ്രസ്തുത നിയമത്തിൽ ഉള്ളത് എന്ന് ബോംബെ ഹൈക്കോടതി പ്രസ്താവിച്ചു. എന്നാൽ ഭർത്താവ് ഭാര്യക്ക് കൊടുക്കേണ്ട ചെലവ് അഥവാ മെയിൻറനൻസ് കടബാധ്യത എന്നതിൻറെ പരിധിയിൽ വരില്ല. കടബാധ്യതകൾ ക്കാണ് അറ്റാച്ച് മെൻറ് വിലക്ക് പെൻഷൻ നിയമപ്രകാരം ഉള്ളത്. മെയിൻറനൻസ് തുക അങ്ങനെയുള്ള ബാധ്യത അല്ലാത്തതിനാൽ പെൻഷനിൽ നിന്ന് അറ്റാച്ച് ചെയ്ത് ഭാര്യക്ക് നൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.

Criminal Revision Application 202.2018 High Court Bombay Nagpur Bench.

© Sherry 14.4.19

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *