Article
നിങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണോ? ഇ-മെയില്‍ അക്കൗണ്ട് ഉള്ളവരാണോ? ഓണ്‍ലൈന്‍ ഇടപാടുകള്‍ മൊബൈല്‍ഫോണിലൂടെയോ, അല്ലാതെയോ നടത്തുന്നവരാണോ ? എങ്കില്‍ നിങ്ങള്‍ ഇതു ശ്രദ്ധിയ്ക്കണം.
നിങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണോ?
ഇ-മെയില്‍ അക്കൗണ്ട് ഉള്ളവരാണോ?
ഓണ്‍ലൈന്‍ ഇടപാടുകള്‍ മൊബൈല്‍ഫോണിലൂടെയോ, അല്ലാതെയോ നടത്തുന്നവരാണോ ?
എങ്കില്‍ നിങ്ങള്‍ ഇതു ശ്രദ്ധിയ്ക്കണം.
നിങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടിന്‍റെ വ്യാജ പ്രൊഫൈല്‍ ഐ.ഡി-കള്‍ ആരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ ?
ആരെങ്കിലും ഇ-മെയിലിലൂടെ നിങ്ങളെ ശല്യം ചെയ്യാറുണ്ടൊ ?
നിങ്ങളുടെ ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ ?
നിങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചിട്ടുണ്ടോ ?
നിങ്ങളുടെ പ്രൊഫൈല്‍ ഐ.ഡി. ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ ?
നിങ്ങളുടെ ആരെങ്കിലും വിവാഹപരസ്യത്തിലൂടെ വഞ്ചിയ്ക്കപ്പെട്ടിട്ടുണ്ടോ ?
സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജമായി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടൊ ?

നിങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ പ്രകോപനപരമായ കാര്യങ്ങള്‍ ആരെങ്കിലും പോസ്റ്റ് ചെയ്യാറുണ്ടോ ? മറുപടികള്‍ പറയാറുണ്ടോ ? കമന്‍റുകള്‍ ചെയ്യാറുണ്ടോ ?
നിങ്ങളെ ആരെങ്കിലും ഇ-മെയിലിലൂടെ ഭീഷണിപ്പെടുത്താറുണ്ടോ ?
നിങ്ങളുടെ സ്ഥാപനത്തിന്‍റ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ ?
ഡബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് / സിം കാര്‍ഡ് തട്ടിപ്പുകള്‍ ഉണ്ടായിട്ടുണ്ടോ ?
നിങ്ങളെ ആരെങ്കിലും ഫോണ്‍ ചെയ്ത് വ്യാജമായി തട്ടിപ്പിനു ശ്രമിച്ചിട്ടുണ്ടൊ; നിങ്ങള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടൊ.
ഇന്‍റര്‍നെറ്റ് ബാങ്കിംങ് മേഖലയില്‍ ചതിയില്‍ പെട്ടിട്ടുണ്ടോ.
ഇത്തരം തട്ടിപ്പുകള്‍ക്കിരയായാല്‍ എന്തു ചെയ്യണം ?
മുകളില്‍ പറഞ്ഞ തട്ടിപ്പുകള്‍ക്കിരയാണെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടുവാനുള്ള സംവിധാനമാണ് നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍. കേന്ദ്ര ആഭ്യനന്തര മന്ത്രാലയം 2019 മുതല്‍ നടപ്പിലാക്കി വരുന്ന ഒരു സംവിധാനമാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ അഥവാ I4C. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനും ക്രിമിനലുകളെ തടയുന്നതിനുവേണ്ടി ദേശീയതലത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള കോര്‍ഡിനേറ്റിംഗ് സംവിധാനമാണ് I4C.
എങ്ങനെ പരാതി നല്‍കണം ?
www.cybercrime.gov.in എന്ന സൈറ്റിലൂടെയും, അതല്ലെങ്കില്‍ 1930 എന്ന നമ്പറിലൂടെയും പരാതി നല്കാം. പരാതി നല്കുന്നത് സ്ത്രീകളോ, കുട്ടികളോ ആണെങ്കില്‍ പ്രത്യേകമായി പേരുകള്‍ വെളിപ്പെടുത്താതെയുള്ള പരാതി നല്‍കാം. സാമ്പത്തീക തട്ടിപ്പിനെതിരെ പ്രത്യേകം പരാതി നല്‍കാനുള്ള സംവിധാനവുമുണ്ട്. മറ്റു സൈബര്‍ ക്രൈമുകള്‍ക്കും വെവ്വേറെ പരാതി നല്കാം. പരാതിയില്‍ കൃത്യവും, ബോദ്ധ്യവുമുള്ള കാര്യങ്ങളായിരിക്കണം നല്‍കേണ്ടത്.
പുതിയതായി ലോഗിന്‍ ചെയ്യുന്നതെങ്ങനെ ?
പരാതി നല്കുന്നതിനായി സിറ്റിസണ്‍ ലോഗിന്‍ എന്ന പേരില്‍ പുതിയതായി ലോഗിന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. ലോഗിന്‍ ചെയ്യുമ്പോള്‍ ലോഗിന്‍ ഐഡി ഉണ്ടാകും. മൊബൈല്‍ നമ്പര്‍ നല്‍കി ഒ ടി പി യിലൂടെയാണ് ലോഗിന്‍ ചെയ്യുന്നത്. പുതുതായി ലോഗിന്‍ ചെയ്യുവാന്‍ സംസ്ഥാനം സെലക്റ്റ് ചെയ്യുക, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക, അതിനുശേഷം എസ് എം എസ് ആയി ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സിറ്റിസണ്‍ ലോഗിന്‍ ഐ.ഡി ഉണ്ടാക്കാവുന്നതാണ്.
പരാതിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം ?
പരാതിക്കായി തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി സംഭവം, തട്ടിപ്പുനടന്ന തീയതി, സമയം എന്നിവ കൃത്യമായി കരുതിവയ്ക്കണം. എന്താണ് സംഭവം എന്നുള്ളത് 200 വാക്കുകളില്‍ കവിയാതെ പരാതിയില്‍ രേഖപ്പെടുത്തണം. പരാതിയോടൊപ്പം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് ആധാര്‍കാര്‍ഡ് എന്നിവയില്‍ ഏതിന്‍റെയെങ്കിലും ഫോട്ടോ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. സാമ്പത്തിക തട്ടിപ്പുകളെ പറ്റിയാണ് പരാതിയെങ്കില്‍ ബാങ്കിന്‍റെ പേര് അല്ലെങ്കില്‍ ഇടപാട് നടത്തിയ സ്ഥാപനത്തിന്‍റെ പേര്, ഒപ്പം തന്നെ 12 അക്കങ്ങളുള്ള യു.പി.ആര്‍ നമ്പര്‍ അല്ലെങ്കില്‍ അതിന്‍റെ വിലാസം എന്നിവ നല്‍കണം. ഇടപാടുകള്‍ നടന്ന തീയതി, നടത്തിയ തുക, ഇവയോടൊപ്പം സോഫ്റ്റ് കോപ്പിയായിട്ടുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ അതും ഹാജരാക്കേണ്ടതുണ്ട്. ഒപ്പം തന്നെ പ്രതികള്‍ എന്നു സംശയിക്കാവുന്ന ആളുകളുടെ മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ഇ-മെയില്‍ അഡ്ഡ്രസ്സ്, ഫോട്ടോ ഉണ്ടെങ്കില്‍ ഇവയൊക്കെ, അപ്ലോഡ് ചെയ്യണം.
പരാതികളില്‍ നടപടികള്‍ എന്ത് ?
ഇത്തരത്തില്‍ നല്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഈ പരാതികള്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അയച്ചു നല്കുകയും, പിന്നീട് പരാതിക്കാരന് തന്നെ അവരുടെ പരാതി ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ട്. പ്രാദേശീക എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി (പോലീസ്) മുതലായ സംവിധാനങ്ങളിലൂടെയും പരാതിക്കാരന് നേരിട്ട് സന്ദേശം ലഭിക്കുന്നതാണ്. പരാതിയിന്‍മേലലുള്ള നടപടിയില്‍ സംതൃപ്തനല്ലെങ്കില്‍ ഗ്രീവന്‍സ് ഉദ്ദ്യോഗസ്ഥരായി നിയമിതരായിട്ടുള്ള മേല്‍ഘടകങ്ങള്‍ക്ക് പരാതികള്‍ നല്കാവുന്നതാണ്.
ഇത്തരത്തില്‍ നല്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യപ്പെടുന്നതിനായി കാണുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് എവിടെ നിന്ന് എങ്കിലും ഇത്തരത്തില്‍ കേസുകളില്‍ ഉള്‍പ്പെട്ട എക്കൗണ്ടുകളില്‍ നിന്ന് ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെങ്കില്‍ ആ ട്രാന്‍സാക്ഷന്‍ സംബന്ധിച്ച് ആരെങ്കിലും പരാതി നല്കിയിട്ടുണ്ടെങ്കില്‍ ആ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് നടത്തിയിട്ടുള്ള ട്രാന്‍സാക്ഷനുകള്‍ രേഖപ്പെടുത്തുകയും, ആ ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യപ്പെടുകയും ചെയ്യാം. വഞ്ചനയ്ക്കിരയായവരുടെ പണം കൈമറിഞ്ഞുപോകുന്നതു തടയാന്‍ ഇതുപകരിക്കും. പല ഘട്ടങ്ങളിലും, കോടതികള്‍ ഇടപെട്ട് അത്തരത്തില്‍ ട്രാന്‍സാക്ഷന്‍ നടത്തിയ തുക പിടിച്ചുവച്ച് ബാക്കിയുള്ള ശേഷിക്കുന്ന തുകയുള്‍പ്പെടുന്ന അക്കൗണ്ട് ഫ്രീസിംഗ് ഒഴിവാക്കിക്കൊടുക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
സാമൂഹ്യമാധ്യമങ്ങളുടെയും മറ്റു കബളിപ്പിക്കപ്പെടുന്ന സംഭവങ്ങളിലും സാമ്പത്തീക കുറ്റകൃത്യങ്ങളിലും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളിലും, ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ അഥവാ I4C നടപടികള്‍ നിരവധി ആളുകള്‍ക്ക് ആശ്വാസമായി മാറുന്നുണ്ട്.

0 Comments
Leave a Reply