Article
പ്രതിക്ക് മാത്രമല്ല വാദിക്കും കോപ്പി നൽകണം
പ്രതിക്ക് മാത്രമല്ല വാദിക്കും കോപ്പി നൽകണം
ക്രിമിനൽ നടപടിക്രമങ്ങൾക്ക് പകരമായി വന്നിട്ടുള്ള ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരം ക്രിമിനൽ കേസുകൾ വിചാരണ തുടങ്ങുന്നതിനു മുമ്പ് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന പോലീസ് റിപ്പോർട്ടും മറ്റു രേഖകളും പ്രതിക്ക് നൽകണം എന്നതിനോടൊപ്പം ഇരയ്ക്കും (വാദിക്കും) നൽകണം എന്ന് വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിലെ വകുപ്പ് 230 ലാണ് ഇത് പറയുന്നത്. പഴയ നിയമത്തിലെ വകുപ്പ് 207 ൽ ഇക്കാര്യം സംബന്ധിച്ച് നിശ്ചിത സമയം രേഖപ്പെടുത്തിയിരുന്നില്ല. വാദിക്കും കോപ്പി നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നാൽ പുതിയ നിയമത്തിൽ പ്രതി ഹാജരായി 14 ദിവസത്തിനുള്ളിൽ രേഖകൾ നൽകണം. അഭിലാഷകൻ മുഖേന ഹാജരായാൽ, മജിസ്ട്രേട്ട് വാദിക്കും സൗജന്യമായി തന്നെ പകർപ്പുകൾ നൽകണം.
വാദിക്കും ക്രിമിനൽ കേസിലെ നടപടിക്രമങ്ങളിൽ അന്വേഷണം മുതൽ വിചാരണ കഴിയും വരെയും അപ്പീലും റിവിഷനും കഴിയുന്നതുവരെയും പങ്കാളിത്തം ഉണ്ടാകണം എന്ന സുപ്രീംകോടതി വിധിയും (Jagjeet Singh V. Ashish Mishra 2022 3 KHC 449) ഇത്തരം ഒരു മാറ്റത്തിന് കാരണമായിട്ടുണ്ട്. വളരെയധികം പേജുകൾ ഉള്ള രേഖകളാണ് എന്ന് മജിസ്ട്രേട്ടിന് ബോധ്യമായാൽ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും പകർപ്പുകൾ നൽകുകയോ അവ പരിശോധിക്കുന്നതിന് അനുവാദം നൽകുകയോ ചെയ്യാം. അധികം പേജുകളുള്ള രേഖകൾ ഇത്തരത്തിൽ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നൽകിയാലും രേഖകൾ നൽകിയതായി തന്നെ കണക്കാക്കും. വാദിക്കോ പ്രതിക്കോ അതിൻറെ പ്രിന്റൗട്ടുകൾ നൽകണമെന്ന് നിർബന്ധം പറയാനാവില്ല.
#Bharathiya_Nagarik_Suraksha_Sanhitha
#Supply_of_copy_police_report
#Section_230_BNSS
0 Comments
Leave a Reply