Article
Update on CRZ 2019- Coastal Zone Management Plan
CRZ 2019 വിജ്ഞാപനം 2019 ജനുവരിയിൽ പുറത്തിറങ്ങിയെങ്കിലും അതിൻറെ പ്ലാൻ തയ്യാറാകാത്തതുകൊണ്ട് അല്പമായുള്ള ഇളവുകൾ എങ്കിലും, അത് തീരവാസികൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഏറ്റവും ഒടുവിലെ വിവരങ്ങൾ പ്രകാരം തെറ്റുകൾ തിരുത്തി CZMP 2019 അന്തിമ മാപ്പ് വൈകാതെ പുറത്തിറങ്ങിയേക്കും.
എന്നാൽ ഉൾനാടൻ ദ്വീപുകൾക്ക് വേണ്ടി നിയന്ത്രണപരിധി 20 മീറ്റർ ആയി കുറയ്ക്കുന്ന സംയോജിത ഐലൻഡ് മാനേജ്മെൻറ് പ്ലാൻ IIMP കരട് പോലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിനുവേണ്ടിയുള്ള നിരന്തരമായ സമ്മർദ്ദത്തിനിടയിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ മറുപടി കോടതി രേഖപ്പെടുത്തിയ ഇടക്കാല ഉത്തരവാണ് ഇതോടൊപ്പം ഉള്ളത്.
NCSCM നെ അത് തയ്യാറാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് എന്നാണ് പുതിയ വാർത്ത. ഇനി അതിന്റെ കരട് പുറത്തിറങ്ങി പൊതു ഹീയറിംഗ് നടത്തി അന്തിമമാക്കി വിജ്ഞാപനം ചെയ്യപ്പെടണം.എന്നാണ് അതുണ്ടാവുക എന്നത് കാത്തിരുന്നു തന്നെ കാണേണ്ടിവരും. എങ്കിൽ മാത്രമാണ് CZMP 2019 വന്നാലും പ്രത്യേകിച്ച് ഗുണം ലഭിക്കാത്ത പട്ടികയിൽ ഉള്ള ദ്വീപുകൾക്ക് എന്തെങ്കിലുമൊക്കെ കൂടുതൽ ഇളവുകൾ ലഭിക്കുക.
CRZ2019
CZMP
IIMP
https://www.facebook.com/share/p/3sGmg6mJ57PMN1wo/?mibextid=oFDknk
0 Comments
Leave a Reply