Article

തെറ്റ് തിരുത്തൽ ആധാരത്തിന് പുതിയ നിരക്ക് നിശ്ചയിച്ച് രജിസ്ട്രാർ; പറ്റില്ലെന്ന് ഹൈക്കോടതി!

തെറ്റ് തിരുത്തൽ ആധാരത്തിന് പുതിയ നിരക്ക് നിശ്ചയിച്ച് രജിസ്ട്രാർ;  പറ്റില്ലെന്ന് ഹൈക്കോടതി!

Article by Adv Joemon Antony 

ഇത്തരം വിധിന്യായങ്ങൾ  സൂചിപ്പിക്കുന്നത് ഉദ്യോഗസ്ഥർ പറയുന്നത് അപ്പാടെ അനുസരിക്കാതെ നിയമത്തിന്റെ വഴിയിൽ സഞ്ചരിക്കാൻ ശ്രമിക്കണം എന്നത് കൂടിയാണ്. 2007 ൽ രജിസ്റ്റർ ചെയ്ത ഭാഗ ഉടമ്പടി ആണ് ഈ കേസിന് കാരണം. പരാതിക്കാരന്റെ അച്ഛനും അച്ഛൻറെ സഹോദരിക്കും A , B പട്ടിക പ്രകാരം സ്ഥലങ്ങൾ സിദ്ധിച്ചു. പിന്നീട് ആധാരത്തിൽ തെറ്റ് സംഭവിച്ചതായി പരാതിക്കാരൻ മനസ്സിലാവുകയും ആയത്  തിരുത്തുവാൻ വേണ്ടി ബന്ധപ്പെട്ട ജില്ലാ  രജിസ്ട്രാർക്ക് കരട് രേഖ സമർപ്പിക്കുകയും ചെയ്തു. ടി കരട് രേഖ സമർപ്പിക്കുന്ന വേളയിൽ മേൽപ്പറഞ്ഞ വസ്തുവകകൾ  സിദ്ധിച്ച പരാതിക്കാരന്റെ പിതാവ് മരിച്ചു പോവുകയും ടിയാനു വേണ്ടി നിയമപരമായ അവകാശി എന്ന നിലയിൽ  പരാതിക്കാരനും B പട്ടിക  സിദ്ധിച്ച പരാതിക്കാരന്റെ പിതൃ സഹോദരിക്ക് വേണ്ടി സർവ്വ മുക്തിയാർ ഏജൻറും ഹാജരായി. എന്നാൽ ഈ കരട് രേഖ ബന്ധപ്പെട്ട ജില്ലാ രജിസ്ട്രാർ നിരസിക്കുകയും പുതിയ നിരക്ക് ചുമത്തി പുതിയ ആധാരം ചെയ്യാൻ ഉത്തരവിറക്കുകയും ചെയ്യും. അതിനെതിരെയാണ് പരാതിക്കാരൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തത്.  തെറ്റ് തിരുത്തൽ കരട് രേഖയിൽ പരാതിക്കാരൻ ആവശ്യപ്പെട്ടത് റീ സർവ്വേയിൽ വന്ന തെറ്റായ ഭാഗം  തിരുത്താൻ ആണ്, എന്നാൽ ഈ ആവശ്യം പരിഗണിക്കാതെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുതുക്കിയ നിരക്ക് നിശ്ചയിച്ചതും. രജിസ്ട്രേഷൻ ആക്ട് 1908 സെക്ഷൻ 78 ലാണ് തിരുത്തൽ ആധാരങ്ങളെ പ്പറ്റി പരാമർശം ഉള്ളത് അതിൽ പട്ടിക I (s) പ്രകാരം ഒരു തെറ്റൽ ആധാരത്തിന് പരമാവധി ഈടാക്കുന്ന തുക 500 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. തിരുത്തൽ രേഖയിൽ ഏതെങ്കിലും അവകാശം സൃഷ്ടിക്കുകയോ കൈമാറ്റം ചെയ്യുകയോ പരിമിതപ്പെടുത്തുകയോ നീട്ടുകയോ കൊടുക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്നില്ല അതിനാൽ പുതിയ അവകാശം സൃഷ്ടിക്കുകയോ കൈമാറുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്ത തെറ്റായ വിവരണം ഒരു തിരുത്തലിലൂടെ തിരുത്താമെന്ന് കോടതി മുൻകാല വിധി ന്യായങ്ങൾ ഉദ്ധരിച്ചുകൊണ്ട് കേസ് അനുവദിക്കുകയും  ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തിരുത്തൽ ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.
Registration Act 1908- Section 78.

Rajesh Kumar T. v State of Kerala WPC No.9649 of 2023

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *