Article

താരിഫ് വ്യത്യാസം കെഎസ്ഇബി അറിയിച്ചില്ല; ഉപഭോക്താവിൽ നിന്ന് പൂർവ്വകാലബിൽ പലിശ സഹിതം ഈടാക്കാമോ ? KSEB bill - limitation period

താരിഫ് വ്യത്യാസം കെഎസ്ഇബി അറിയിച്ചില്ല; ഉപഭോക്താവിൽ നിന്ന് പൂർവ്വകാലബിൽ പലിശ സഹിതം ഈടാക്കാമോ ?

2007 ൽ താരിഫ് വ്യത്യാസം വന്നു. പക്ഷേ പുതിയ താരിഫ് സംബന്ധിച്ച ബിൽ ഉപഭോക്താവിന് നൽകിയിരുന്നില്ല; ഉപഭോക്താവാകട്ടെ നിലവിലെ താരിഫ് കൃത്യമായി മുടക്കമില്ലാതെ ഒടുക്കുകയും ചെയ്യുന്നു. താരിഫ് വ്യത്യാസം സംബന്ധിച്ച് പല ഉപഭോക്താക്കളും കോടതിയിൽ കേസുകൾ നൽകുകയും ഒടുവിൽ സുപ്രീംകോടതി താരിഫ് വ്യത്യാസം അംഗീകരിച്ച് ബോർഡിന് അനുകൂലമായി ഉത്തരവിറക്കുകയും (2020) ചെയ്തു. ആ വിധിയുടെ അടിസ്ഥാനത്തിൽ ബോർഡ്, ബന്ധപ്പെട്ട താരിഫ് വ്യത്യാസം ബാധകമാകുന്ന ഉപഭോക്താക്കളിൽനിന്ന് 2007 മുതൽ 2013 വരെയുള്ള വ്യത്യാസം കണക്കിലെടുത്ത് 2020 ൽ, 2007 മുതലുള്ള ബില്ല് പലിശസഹിതം ഈടാക്കുന്നതിന് നോട്ടീസ് നൽകി; അടച്ചില്ലെങ്കിൽ വൈദ്യുതി ചതിക്കും എന്ന് മുന്നറിയിപ്പും നൽകി.

ചോദ്യം ഇതാണ് -
ഇലക്ട്രിസിറ്റി നിയമങ്ങളും സപ്ലെകോഡും പ്രകാരം 2 വർഷം കാലാവധി കഴിഞ്ഞ ബില്ല് കാലഹരണപ്പെടും. എന്നാൽ ഇത് സംബന്ധിച് കോടതി വിധി മുമ്പ് ഉണ്ടായത്, ബിൽ തുക " due " ആകുന്നത് ബിൽ പുറപ്പെടുവിക്കു മ്പോഴാണ് എന്നാണ്.

ഈ ന്യായം ഉന്നയിച്ച് 2020 ൽ ബിൽ നൽകിയ കെ എസ് ഇ ബി 2007 മുതൽ ഉള്ള തുക ഈടാക്കിയത് നിയമപരമാണ് എന്നാണ് അവരുടെ നിലപാട്. നിലവിലുള്ള നിയമപ്രകാരം അത് ശരിയുമാകാം. പക്ഷെ അങ്ങനെയെങ്കിൽ 2020 ൽ ഈടാക്കിയ ബില്ലിന് എങ്ങനെ 2007 മുതൽ ഉള്ള പലിശ ഈടാക്കും ?
ഈ ചോദ്യം ശരിയെന്ന് പ്രഥമദൃഷ്ട്യാ തോന്നിയ കേരള ഹൈക്കോടതി പലിശ തുക ഈടാക്കുന്നതിൽ നിന്ന് ബോർഡിനെ വിലക്കി ഇടക്കാല ഉത്തരവിറക്കി. (കേസിൽ അന്തിമവിധി പറഞ്ഞിട്ടില്ല)

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *