Article

വസ്തുനികുതി യഥാർത്ഥത്തിൽ അടക്കേണ്ടതില്ലാത്ത കെട്ടിടങ്ങൾ

വസ്തുനികുതി യഥാർത്ഥത്തിൽ അടക്കേണ്ടതില്ലാത്ത കെട്ടിടങ്ങൾക്കും നികുതി ചുമത്തി നോട്ടീസ് ലഭിക്കുന്നത് പലരും ശ്രദ്ധയിൽ പെടുത്താറുണ്ട്. തദ്ദേശ ഭരണകൂടങ്ങൾ (മുൻസിപ്പാലിറ്റി, കോർപ്പറേഷൻ) കേരള മുൻസിപ്പാലിറ്റി നിയമപ്രകാരം വസ്തു നികുതി, സേവന ഉപനികുതി എന്നിവയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള കെട്ടിടങ്ങളുടെയും ഭൂമികളുടെയും വിവരങ്ങളുണ്ട്, ഇതോടൊപ്പമുള്ള ഇമേജ് ഫയലുകളിൽ. 

പൊതു ആരാധനയ്ക്കായി നീക്കിവെച്ചതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ, മതപഠന ശാലകൾ, 

സർക്കാർ വകയോ എയ്ഡഡോ സർക്കാരിന്റെ ധനസഹായതയുടെ പ്രവർത്തിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും, 

സർക്കാരിൻറെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഹയർ സെക്കൻഡറി തലം വരെയുള്ളതുമായ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും അത്തരം സ്ഥാപനങ്ങളിലെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും,

സൗജന്യ ആതുരാലയങ്ങൾ അഗതിമന്ദിരങ്ങൾ... മുതലായവ ഉൾപ്പെടുന്നു. 
(കൂടുതൽ വിവരണങ്ങൾക്ക് ഇമേജ് ഫയൽ പരിശോധിക്കുക)
#KeralaMunicipalityAct
#PropertyTax

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *