Article
CRZ - CZMP: Kerala High Court sought report from State and Centre
2019 ജനുവരിയിൽ വന്ന ഈ വിജ്ഞാപനത്തിൽ നിർമ്മാണ ഇളവുകൾക്ക് കാരണം ഭവന നിർമ്മാണം അനുവദിക്കണമെന്ന തദ്ദേശവാസികളുടെ ആവശ്യം കൂടിയാണ്. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട ശൈലേഷ് നായക് കമ്മിറ്റി മുമ്പാകെ നിരവധി ശുപാർശകളാണ് ഇത്തരത്തിൽ ലഭിച്ചത്. ഭവന നിർമ്മാണ അവകാശത്തിന്റെ ഫലമായി ഒരുപക്ഷേ തീരം മുഴുവൻ വൻകിട ലോബികൾക്ക് തുറന്നു കൊടുക്കുന്ന സാഹചര്യമുണ്ടായേക്കാം എന്നും ആശങ്കപ്പെടുന്നവർ ഉണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും നിലപാടുകൾ നിർണായകമാണ്. ഇനിയും കാത്തു നിൽക്കാതെ അടിയന്തരമായി പ്ലാൻ തയ്യാറാക്കുന്ന നടപടിയിലേക്കു കടക്കണം എന്നതാണ് ആവശ്യം. ഇതുപോലെ നിരവധി ആളുകളാണ് ഭവന നിർമ്മാണത്തിനായി കാത്തുനിൽക്കുന്നത്. (WPC 17203.2022)
https://m.facebook.com/story.php?story_fbid=490222566439881&id=100063564258118
0 Comments
Leave a Reply