Article

നിലം -പുരയിടം : 3000 സ്ക്വയർ ഫീറ്റിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധം

നിലം -പുരയിടം : 3000 സ്ക്വയർ ഫീറ്റിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധം

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ പ്രകാരം 3000 സ്ക്വയർഫീറ്റിന് മുകളിൽ വരുന്ന കെട്ടിടങ്ങൾക്ക്
100 രൂപ ഓരോ സ്ക്വയർ ഫീറ്റിനും ഫീസ് ഇടാക്കുന്ന ചട്ടം 12(9) നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി. നിലം പുരയിടം ആക്കുന്നത് സംബന്ധിച്ച  കെട്ടിട നിർമ്മാണ അപേക്ഷകൾക്ക് ഇത്തരത്തിൽ ഫീസ് ഈടാക്കുന്നതിനെ ചോദ്യംചെയ്ത ഹർജികളിലാണ് വിധി.അടിസ്ഥാന നിയമത്തിൽ പറയാത്ത കാര്യങ്ങളെ ചട്ടങ്ങളിലൂടെ ഇത്തരത്തിൽ ഫീസ് ഈടാക്കുന്ന നടപടികൾ എടുക്കുന്നത് ശരിയല്ല എന്നാണ് കോടതി വിധി. ഇത്തരത്തിൽ ഫീസ് അടക്കാത്തത് കൊണ്ട് തടഞ്ഞു വച്ചിരിക്കുന്ന അപേക്ഷകൾ 6 ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കാനും കേസിലെ വാദികളിൽ നിന്ന് ഈ ചട്ടങ്ങൾ പ്രകാരം ഫീസ്  ഈടാക്കിയിട്ടുണ്ടെങ്കിൽ അത് 4 മാസത്തിനുള്ളിൽ തിരിച്ചു നൽകാനും വിധിയിൽ പറയുന്നു.
WPC 25204/2024
WPC  2785/2021
Wetland act fee for buildings illegal 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *