Article

വനിതാകമ്മീഷൻ ചെലവിന് നൽകാൻ ഉത്തരവിടേണ്ട-Womens commission has no right to order maintenance

വനിതാകമ്മീഷൻ ചെലവിന് നൽകാൻ ഉത്തരവിടേണ്ട

സ്ത്രീകൾക്ക് ശരണം ആയിട്ടുള്ള ഒരു സ്ഥലമാണ് വനിതാകമ്മീഷൻ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് പരിഹാരത്തിനായി ഓടി ചെല്ലാവുന്ന സ്ഥലം എന്ന് പൊതുവെ ധാരണയുള്ള ഒരിടം. രാഷ്ട്രീയ നിയമനങ്ങൾ ആകുമ്പോൾ നിയമപരമായ അധികാരം ഉണ്ടോ എന്ന് നോക്കുന്നതിന് അപ്പുറത്ത് നീതി നടപ്പാക്കാനുള്ള സാധ്യതകൾ ആരാഞ്ഞ് ഉത്തരവുകൾ പുറപ്പെടുവിക്കുക സാധാരണമാണ്.
 
ഭാര്യക്കും കുട്ടികൾക്കും ചെലവ് നൽകുന്നതിൻറെ ഭാഗമായി ശമ്പളത്തിന്റെ മുക്കാൽഭാഗം നൽകാൻ ഉത്തരവിട്ട വനിതാ കമ്മീഷൻറെ നടപടി ചോദ്യം ചെയ്ത് ഭർത്താവ് ഹൈക്കോടതിയിൽ എത്തിയപ്പോൾ ഇല്ലാത്ത അധികാരത്തിൻറെ പുറത്ത് വനിതാ കമ്മീഷൻ പുറത്തിറക്കിയ ഉത്തരവ് അപ്പാടെ റദ്ദാക്കപ്പെട്ടു. ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരമാണ് ഭാര്യക്കും കുട്ടികൾക്കും ചെലവിനു കൊടുക്കാൻ ഉള്ള നടപടിക്രമങ്ങൾ ഉണ്ടാവേണ്ടത്. അതല്ലെങ്കിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ആകാം. ഭാര്യയ്ക്ക് ആവശ്യമെങ്കിൽ നിയമാനുസൃതമുള്ള മറ്റു സംവിധാനങ്ങളെ ആശ്രയിക്കാമെന്ന പറഞ്ഞുകൊണ്ട് അധികാരമില്ലാതെ പുറത്തിറക്കിയ ഉത്തരവ് ഇല്ലാതാക്കി. 
WPC 41020.2017 J dated 5.7.18
KHC

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *