Article
എങ്ങനെയും അടിക്കാമോ ?
എങ്ങനെയും അടിക്കാമോ ?
പോലീസ് ലാത്തിച്ചാർജ് പുതുമയുള്ള കാര്യമല്ല. അക്രമങ്ങൾ നിയന്ത്രിക്കാൻ അക്രമാസക്തരായവരെ പിരിച്ചുവിടാൻ ബലം ഉപയോഗിക്കുക തന്നെ വേണം. എന്നാൽ എത്രയാണ് അതിൻറെ അളവുകോൽ എന്നതാണ് ചോദ്യം. അത്തരം അളവുകോൽ അതിർവരമ്പ് കടന്നതിൻറെ തിക്താനുഭവങ്ങൾ പേറി വർഷങ്ങളോളം ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര രൂപത, വിതുര ദൈവപരിപാലന ദേവാലയ അംഗമായ പോൾ രാജിൻറെ അന്ത്യം കേവലം കോളം വാർത്തയായി ഒരുപക്ഷേ സമൂഹം മറക്കുമായിരിക്കും. എങ്കിലും വിദ്യാർഥികൾ അടങ്ങുന്ന കുട്ടികളുള്ള കുടുംബത്തിന് ഈ ആഘാതം താങ്ങാനാകാത്തതാണ്.
പ്രതിഷേധിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യം
രാജ്യത്തിൻറെ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)a & b സംസാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. സമാധാനപരമായി ആയുധങ്ങൾ ഇല്ലാതെ ഒരുമിച്ചു ചേരാൻ പൗരന്മാർക്ക് മൗലികാവകാശം ഉറപ്പു നൽകുന്നതാണ് ഈ നിയമവ്യവസ്ഥ. അതേസമയം ഇത്തരം അവകാശങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയവുമാണ്.
നിയമവിരുദ്ധമായ കൂടിച്ചേരൽ (ഐപിസി 141) ബി എൻ എസ് 189 വിവരിക്കുന്നുണ്ട്. സംഘത്തിൻറെ പൊതു ഉദ്ദേശം ഇതിൽ പ്രസക്തമാണ്. ക്രിമിനൽ നടപടിക്രമം 129 പ്രകാരം (BNSS 148) അഞ്ചോ അതിലധികമോ ആളുകളോ നിയമവിരുദ്ധമായി ഒരുമിച്ചു ചേർന്ന പൊതു സമാധാനത്തിന് ഭംഗം ഉണ്ടാക്കുന്ന സാഹചര്യമുണ്ടായാൽ പോലീസിന് അത്തരം സംഘങ്ങളെ പിരിച്ചുവിടാനുള്ള നിയമപരമായ ബാധ്യതയുണ്ട്. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായി ഒരുമിച്ച് ചേർന്നിരിക്കുന്ന സംഘം പിരിഞ്ഞു പോയില്ലെങ്കിൽ ബലംപ്രയോഗിച്ച് നീക്കം ചെയ്യാം.
ക്രിമിനൽ നടപടിക്രമം 130(3) BNSS 149 - പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ശക്തി വളരെ ചെറുത് ആയിരിക്കണമെന്നും അക്രമാസക്തരായവരെ പിരിച്ചു വിടുന്നതിനു വേണ്ടി, വളരെ ചെറിയ പരിക്കുകൾ മാത്രം എന്നുപോലും പറയുന്നു.
ഇന്ത്യ കൂടി ഒപ്പിട്ടിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ - UN basic principles for the use of force and fire arms വകുപ്പ് 13 രേഖപ്പെടുത്തുന്നതും പരമാവധി ശക്തി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും എന്നും വേണ്ടിവന്നാൽ തന്നെ ചെറിയ രീതിയിൽ ആയിരിക്കണം എന്നും പറയുന്നു. (ക്രിമിനൽ നടപടിക്രമം 144) BNSS 163 -പോലീസിന് ശക്തി ഉപയോഗിക്കാവുന്നത് ജനക്കൂട്ടം പിരിഞ്ഞുപോകാത്ത സാഹചര്യങ്ങളിൽ മാത്രമാണ് .
സുപ്രീംകോടതി നിരവധി കേസുകളിൽ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. Anita Thakur v. State of J&K 2016 15 SCC 525 പ്രത്യേകം പരാമർശിച്ചു ഉള്ളത് ജനക്കൂട്ടം സമാധാനപരമായാണ് സംഘടിച്ചത് അത് എങ്കിൽ ശക്തി ഉപയോഗിക്കരുത് എന്ന് തന്നെയാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പോലീസുകാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഈ വിധിയിൽ പറയുന്നു.
കേരള പോലീസ് മാനുവൽ ലാത്തി ചാർജ് ചെയ്യേണ്ടി വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഘട്ടംഘട്ടമായി പറയുന്നു. സംഘം പിരിഞ്ഞു പോകാത്ത ഘട്ടത്തിൽ മാത്രം ലാത്തിച്ചാർജ്ജ് നടത്തുക, ലാത്തി ഉപയോഗിക്കേണ്ടത് ശരീരത്തിൻറെ മൃദു ഭാഗങ്ങളിൽ ആയിരിക്കണം, തലയിലും കഴുത്തിലും ഒക്കെ അടിക്കുന്നത് പരമാവധി ഒഴിവാക്കണം എന്ന് നിയമം പച്ചയായി (കേരള പോലീസ് മാനുവൽ വകുപ്പ് 241) പറയുമ്പോഴാണ് താഴെ വീണു കിടക്കുന്ന ആളുകളെ കൂട്ടം കൂടി നിന്ന് തലക്ക് അടിക്കുന്നത്.
#police_lathi_charge_use_of_excessive_force

0 Comments
Leave a Reply