Article

സോഷ്യലിസവും മതേതരത്വവും പിന്നീട് കൂട്ടിച്ചേർത്തതല്ലേ ?

സോഷ്യലിസവും മതേതരത്വവും പിന്നീട് കൂട്ടിച്ചേർത്തതല്ലേ ? 

രാജ്യത്തിൻറെ ഭരണഘടന പുതിയ പാർലമെൻറ് മന്ദിരത്തിൽ വിതരണം ചെയ്തപ്പോൾ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഇല്ല എന്നത് ചർച്ചകൾക്കിടയാകുന്നു. പുതിയ പാർലമെൻറ് മന്ദിരത്തിൽ 2023 സെപ്റ്റംബർ 19 ന് വിതരണം ചെയ്ത ഭരണഘടനയിലാണ്  ഈ വാക്കുകൾ ഇല്ലാതിരുന്നത്. 

1976 ഡിസംബറിലാണ് 42 മത് ഭരണഘടന ഭേദഗതിയിലൂടെ സോഷ്യലിസവും മതേതരത്വവും എഴുതി ചേർത്തത്. അന്നുമുതൽ രാജ്യത്തിൻറെ ഭരണഘടനയുടെ ആമുഖം Souverign Socialist Secular Democratic Republic എന്നാണ്. പിന്നീട് കൂട്ടി ചേർത്തതല്ലേ എന്ന കാരണത്താൽ ഇതുവരെയും അത് വിട്ടു കളഞ്ഞിട്ടില്ല. 

1948 നവംബർ 15ന് ഭരണഘടന രൂപീകൃത ചർച്ചകളിൽ പ്രഫ. കെ ടി ഷാ മതേതരത്വം, ഫെഡറലിസം, സോഷ്യലിസ്റ്റ് രാജ്യം എന്നീ ഭേദഗതികൾ ചേർക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അന്ന് അത് നിരാകരിച്ചിരുന്നു. പിന്നീട് 1948 നവംബർ 25ന് വീണ്ടും മതേതരത്വം ചേർക്കുന്നതിനുവേണ്ടി കരട് ഭരണഘടനയിൽ ഭേദഗതി കൊണ്ടുവന്നെങ്കിലും അതും നടപ്പിലായില്ല. പിന്നീട് പാർലമെന്റിലാണ് ഭേദഗതിയിലൂടെ സോഷ്യലിസവും മതേതരത്വവും  കൂട്ടിച്ചേർത്തത്. കേശവാനന്ദഭാരതി കേസിൽ ഉൾപ്പെടെ ഈ അടിസ്ഥാന തത്വങ്ങൾ പരാമർശിച്ചിട്ടുള്ളതാണ്. ഭരണഘടനയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ആമുഖത്തിൽ ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നത് ശരിയല്ല.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *