Article
ഇങ്ങനെയുമുണ്ട് തട്ടിപ്പ് !
ഇങ്ങനെയുമുണ്ട് തട്ടിപ്പ് !
സാമാന്യം ഭേദപ്പെട്ട ഉദ്ദ്യോഗസ്ഥയാണ് ജാനകി. ഉദ്യോഗസംബന്മായ യാത്രാമദ്ധ്യേ അവര്‍ക്ക് ഒരു ഫോണ്‍കോള്‍. ട്രൂകോളറില്‍ അത് എംടിഎന്‍എല്‍ എക്സ്ചേഞ്ച് മുംബൈ എന്നാണ് കാണിച്ചത്. ഫോണ്‍ അറ്റന്‍റ് ചെയ്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്ന് പറഞ്ഞത് ഇത് എംടിഎന്‍എല്‍ എക്സ്ചേഞ്ചില്‍ നിന്നുമാണ് വിളിക്കുന്നത് മുംബെയിലുള്ള XXXX പൊലീസ് സ്റ്റേഷനിലേക്ക് കോള്‍ കണക്ട് ചെയ്യുകയാണ്, അവര്‍ക്ക് നിങ്ങളോട് സംസാരിക്കാനുണ്ട് - എന്നാണ് പറഞ്ഞത്.
ജാനകി ഫോണ്‍ ഹോള്‍ഡ് ചെയ്തു അങ്ങേ തലയ്ക്കല്‍ നിന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ എന്നു പരിചയപ്പെടുത്തിക്കൊണ്ടുള്ള സംസാരം. ഒരു നമ്പര്‍ പറഞ്ഞതിനുശേം ഇത് നിങ്ങളുടെ ആധാര്‍ നമ്പറല്ലേ എന്നു പരിശോധിക്കുവാന്‍ പറഞ്ഞു.
അല്‍പസമയം ഹോള്‍ഡ് ചെയ്ത് ജാനകി സേവ് ചെയ്തിരുന്ന മറ്റൊരു ഫോള്‍ഡറില്‍ നിന്ന് ഇത് തന്നെയാണ് ആധാര്‍ നമ്പര്‍ എന്ന് പരിശോധിച്ച് അതേ എന്നു മറുപടി നല്‍കി.
അങ്ങേ തലയ്ക്കല്‍ നിന്നും പിന്നീട് അല്പം ഗൗരവത്തിലായി സംസാരം. നിങ്ങളുടെ പേരില്‍ 16 മണി ലോണ്ടറിംങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടിലാണ് ഇത്തരം ഇടപാടുകള്‍ നടത്തിയിട്ടുളള്ളത്. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് എടുത്ത ഫോണ്‍ തെളിവായി ഞങ്ങളുടെ പക്കൽ ഉണ്ട്. അല്ലെങ്കില്‍ അന്വേഷണത്തിന്‍റെ ഭാഗമായി കേരളത്തില്‍ വന്ന് മുംബൈ പോലീസിന് അറസ്റ്റു ചെയ്യേണ്ടിവരും.
അല്‍പസമയങ്ങള്‍ക്കകം സ്കൈപ്പില്‍ ഞങ്ങള്‍ അന്വേഷണ ഉദ്യോഗ്ഥര്‍ വീഡിയോകോളില്‍ വരും. മറ്റാരോടും ഇപ്പോള്‍ ഇക്കാര്യം പറയരുത്. ഫോണ്‍ ഞങ്ങള്‍ ട്രേസ് ചെയ്യുന്നുണ്ട്.
മറ്റാരുമില്ലാത്ത സ്ഥലത്ത് അന്വേഷണത്തിനു വിധേയമായി ഹാജരാകണം. സ്കൈപ്പിലൂടെ ചോദ്യം ചെയ്യല്‍ ഉണ്ടാകും. സ്കൈപ്പില്ലാ എന്ന് ജാനകി തിരിച്ചുമറുപടി പറഞ്ഞപ്പോള്‍ എങ്ങനെയാണ് സ്കൈപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് എന്നും മറ്റും പറഞ്ഞ് പ്ലേസ്റ്റോറില്‍ നിന്ന് ഉടന്‍ തന്നെ സ്കൈപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കുകയും ചെയ്തു.
അല്‍പ്പസമയങ്ങള്‍ക്കുശേഷം ഓഫീസിലേക്ക് പോകാതെ തിരികെ വീട്ടിലെത്തി മുറിയില്‍ ഇരുന്ന സമയം അവര്‍ പറഞ്ഞ നിശ്ചിതസമയത്ത് സ്കൈപ്പില്‍ വീണ്ടും കോള്‍.
സ്കൈപ്പില്‍ കോള്‍ വന്നസമയം പോലീസ് ഇന്‍സ്പെക്ടറുടെ യൂണിഫോമില്‍ ഒരാള്‍. അന്വേഷണത്തിന്‍റെ ഭാഗമായി അധികസമയം ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, അല്പസമയത്തിനകം ഞങ്ങളുടെ വീഡിയോ കട്ടാകും ജാനകി വീഡിയോയില്‍ തന്നെ തുടരണം. മറ്റാരുമായും കോണ്‍ടാകട് ഉണ്ടാകരുത്. അന്വേഷണത്തിന്‍റെ ഭാഗമാണ് സഹകരിച്ചില്ലെങ്കില്‍ അവിടെ വന്ന് അറസ്റ്റ് ഉണ്ടാകും.
ഉടനെ തന്നെ അന്വേഷണഉദ്ദ്യോഗസ്ഥന്‍ പറഞ്ഞതുപോലെ വീഡിയോ കട്ടായി. പിന്നീട് പല ആളുകളാണ് സംസാരിച്ചുകൊണ്ടിരുന്നത്. അവരെല്ലാവരും ചോദിച്ചുകൊണ്ടിരുന്നത് ആധാര്‍ നമ്പര്‍ പറയുകയും, അതുമായി ബന്ധപ്പെടുത്തി ബാങ്ക് അക്കൗണ്ടിലുള്ള കാര്യങ്ങളെപ്പറ്റിയും സംശയത്തിനിട നല്‍കാത്ത രീതിയില്‍ കണ്‍വിന്‍സ് ചെയ്ത് പല കാരങ്ങ്രളും പറയുകയും, കഴിഞ്ഞ 2 വർഷത്തെ ബാങ്ക് സ്റ്റേറ്റുമെന്‍റ് അയച്ചുകൊടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ അത് ലഭ്യമല്ലാത്തതിനാല്‍ ജാനകി സമയം ആവശ്യപ്പെട്ടു. ഭീഷണിയുടെ സ്വരത്തില്‍ ആണ് പിന്നീട് സംസാരം ഉണ്ടായത്. എത്രയും പെട്ടെന്ന് അയച്ചില്ലെങ്കില്‍ അവിടെ വന്ന് അറസ്റ്റുചെയ്യുമെന്നും, ജാനകി പ്രതിയാണ് എന്ന് പറഞ്ഞുകൊണ്ട് ചില ക്രൈം നമ്പറുകളും പറഞ്ഞുകൊടുത്തു. ഇതൊക്കെയാണ് നിങ്ങളുടെ പേരിലുള്ള എഫ്ഐആറുകള്‍ എന്നും പറയുകയും ചെയ്തു.
ഭയന്നുപോയ ജാനകി രണ്ടും കല്പിച്ച് ഫോണ്‍ കട്ട് ചെയ്തു.
പരിചയമുള്ള ഒരു അഭിഭാഷകനെ വിളിക്കുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ എംടിഎന്‍എല്‍ എന്നു പറയുന്ന ഫോണ്‍ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഒരു സ്ത്രീ കോള്‍ അറ്റന്‍റുചെയ്യുകയും, എംടിഎന്‍എല്‍ ആണെന്നുപറയുകയും, ഇന്‍വെസ്റ്റിഗേഷനുമായും പോലീസുമായും യാതൊരു ബന്ധവുമില്ലാ എന്നും, പറയുകയും ചെയ്തു. ആ സംഭാഷണത്തില്‍ നിന്ന് മനസ്സിലാവും അത് എംടിഎന്‍എല്‍ ഓഫീസല്ലാ എന്നും, വ്യാജമായിട്ട ട്രൂകോളറില്‍ എംടിഎന്‍എല്‍ എന്ന് പേരു കൊടുത്തിട്ടുള്ളതോ നമ്പർ ക്ളോൺ ചെയ്തതോ ഏതോ ഒരു സംവിധാനം ആണെന്നും മനസ്സിലാകും.
പിന്നീട് നമ്മുടെ പേരില്‍ എത്ര മൊബൈല്‍ കണക്ഷനുകള്‍ ഉണ്ട് എന്നു പരിശോധിക്കുന്നതിന് https://tafcop.sancharsaathi.gov.in/telecomUser/ എന്ന വെബ്സൈറ്റില്‍ കയറി. വെബ്സൈറ്റില്‍ ഫോണ്‍ നമ്പര്‍ ആഡുചെയ്ത് കൊടുക്കണം, അതുനുശേഷം ഒരു ഒ.ടി.പി നല്‍കി പരിശോധിച്ചുനോക്കിയപ്പോള്‍ നിലവില്‍ ഉപയോഗിക്കുന്ന രണ്ട് ഫോണ്‍നമ്പര്‍ മാത്രമാണ തന്‍റെ പേരില്‍ ഉള്ളതെന്ന് മനസ്സിലായി. മറ്റ് നമ്പര്റുകള്‍ ഉണ്ടെന്നു പറഞ്ഞത് കളവാണെന്നും ബോദ്ധ്യപ്പെട്ടു.
അങ്ങേ തലക്കല്‍ നിന്ന് അന്വേഷണ മദ്ധ്യേ പറഞ്ഞുകൊണ്ടിരുന്നത് ജാനകിയുടെ പേരില്‍ നിരവധി സിം കാര്‍ഡുകള്‍ ഉണ്ടെന്നും, അവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് സിം എടുത്തതെന്നുമാണ്.
ടിക്കറ്റ് ഉള്‍പ്പെടെയുള്ള പല കാര്യങ്ങള്‍ക്കുമായി ആധാര്‍ പലര്‍ക്കും ഷെയര്‍ ചെയ്ത് കൊടുക്കുന്നതാണ്. അങ്ങനെയാരെങ്കിലും ആധാര്‍ ഉപയോഗിച്ച് സിം എടുത്തതാകാം എന്നാണ് ധ്യാനകി കരുതിയത്.
ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട് ഒരുപക്ഷേ അങ്ങേ തലയ്ക്കലുള്ള വീഡിയോയില്‍ മറ്റു തരത്തിലുള്ള അശ്ളീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത് സംസാരിച്ചതായി കാണിച്ച് സ്ക്രീന്‍ റെക്കോര്‍ഡിംഗ് നടത്തി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളുണ്ട്. അതല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ കോപ്പി ചെയ്ത് എടുത്തതിനുശേഷം മറ്റ് കാര്യങ്ങള്‍ക്കായിട്ടും ദുരുപയോഗം ചെയ്യാം. പ്രതികളെ പിടികൂടുക എളുപ്പമല്ല എന്നറിയാമെങ്കിലും ജാനകി ഏതായാലും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇത്തരത്തിലുള്ള കെണികള്‍ അനുദിനം നടക്കുന്നുണ്ട്. ജാഗരൂകരായിരിക്കണം; ഇപ്പോള്‍ സുഹൃത്തുക്കളോടൊക്കെ ജാനകി ആദ്യം നല്‍കുന്ന ഉപദേശം ഇതാണ് !
#aadharfraud
#onlinefraud
#spoofing
#cloning
0 Comments
Leave a Reply