Article

പോലീസിന് പെറ്റി കേസ് ടാർജറ്റ് ഇല്ല

പോലീസിന് പെറ്റി കേസ് ടാർജറ്റ് ഇല്ല !

നിങ്ങൾക്കും ഗതാഗത നിയമലംഘനങ്ങൾ പറഞ്ഞുകൊടുക്കാം. പോലീസിനെ പെറ്റി കേസ് ടാർജറ്റ് ഇല്ല എന്ന് മേധാവി.

വഴിയെ പോകുന്ന എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധന നടത്തി ടാർജറ്റ് ഒപ്പിക്കണം എന്ന പരിപാടി ഇല്ല  എന്ന് കൃത്യമായി നിർദ്ദേശിക്കുന്ന സർക്കുലർ.

ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ തന്നെ അതിൻറെ ഫോട്ടോ എടുത്തു പിന്നീട് സമൻസ് വഴി നോട്ടീസ് വഴിയോ നടപടികൾ എടുക്കാം, അപ്പോൾ തന്നെ വഴിയിൽ തടഞ്ഞ് നിർത്തണം എന്നില്ല.

Download Order 

Download order

Detailed Article 

നിങ്ങളും അറിയിക്കണം നിയമലംഘനങ്ങള്‍ 

അഡ്വ ഷെറി ജെ തോമസ്


വരി തെറ്റിച്ച് പാഞ്ഞുവരുന്ന ബസ് ! ഇരുചക്രവാഹനം പെട്ടന്ന് വെട്ടിച്ചുമാറ്റിയതുകാരണം രക്ഷപെട്ടു. വല്ലതും പറയാമെന്നുവിചാരിച്ചാല്‍ ഗുണ്ടായിസം ഭയന്നു അതിനും കഴിഞ്ഞില്ല.. ഇത്തരം അനുഭവങ്ങള്‍ നിരത്തില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്ന പലര്‍ക്കുമുണ്ടായിട്ടുണ്ടാകും. ബ്ളോക്കില്‍ നിരയായി വാഹനങ്ങള്‍ കിടക്കുന്നു. ഒരി മിടുക്കന്‍ ആദ്യമെത്താന്‍ വരിതെറ്റിച്ച് പായുന്നു, ഒടുവില്‍ അതിന്‍റെപേരില്‍ അടുത്ത ബ്ളോക്ക് ! ഇതും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും. ഇനി ചോദിക്കാന്‍ ഭയമാണെങ്കില്‍ ചോദിക്കേണ്ട. പക്ഷെ മൊബൈല്‍ ഫോണില്‍ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുക്കണം. അത് ട്രാഫിക് പോലീസ് കണ്‍ട്രാള്‍ റൂമില്‍ അറിയിക്കണം. 


പെറ്റിക്കേസ് അല്ല, സുരക്ഷയാണ് പ്രധാനം

2019 സെപ്തംബര്‍ 8 ന് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരളത്തിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ് അനാവശ്യമായി പെറ്റിക്കേസുകള്‍ എടുക്കകയല്ല അത്യാവശ്യം, മറിച്ച്  സമാധാപരവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പുവരുത്തുകയാണ് എന്ന നിര്‍ദ്ദേശം. അമിതവേഗം, സിഗ്നല്‍ തെറ്റിക്കല്‍, അപകടകരമായ ഡ്രൈവിംഗ് എന്നിവ പരിശോധിക്കുകയാണ് വേണ്ടത്. അനാവശ്യമായി എല്ലാ വാഹനങ്ങളെയും പരിശോധിച്ച് പെറ്റിക്കേസുകള്‍ ഉണ്ടാക്കുക എന്നത് വേണ്ട എന്ന് കൃത്യമായി ഉത്തരവില്‍ പറയുന്നു. 


നിങ്ങളും അറിയിക്കൂ

കണ്‍മുന്നില്‍ നടക്കുന്ന ഗതാഗതലംഘനങ്ങള്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അത്തരം അറിയിപ്പുകള്‍ക്ക് കൈപ്പറ്റ് വിവരം നല്‍കാനും എടുത്ത നടപടിവിവരങ്ങള്‍ അറിയിപ്പ് തന്നയാള്‍ക്ക് അറിയിച്ച് പൊതുജനങ്ങള്‍ക്ക് നിയമവ്യവസ്ഥയില്‍ ആത്മവിശ്വാസം ഉണ്ടാക്കണം എന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രേഖകള്‍ ആവശ്യപ്പെടുന്ന സമയം സര്‍ അല്ലെങ്കില്‍ മാഡം എന്നു തന്നെ വിളിക്കുക. ഹെല്‍മെറ്റില്ലാത്ത പിന്‍സീറ്റ് യാത്രികര്‍ക്കും കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്കും ഉപദേശങ്ങള്‍ നല്‍കി പിഴയെപ്പറ്റി ബോധവാന്‍മാരാക്കുക. 


പോലീസും ഫോട്ടോ എടുക്കട്ടെ

തടഞ്ഞു നിര്‍ത്തി കേസെടുക്കുന്നതിനു പകരം പോലീസിനോട് നിയമലംഘനങ്ങളുടെ ഫോട്ടോ എടുത്ത് പിന്നീട് നോട്ടീസ് അയച്ചു വിളിച്ചുവരുത്തി പിഴയടപ്പിക്കാനാണ് നിര്‍ദ്ദേശം. ആഴ്ചതോറുമുള്ള സ്ഥിരം പരിശോധന മോട്ടോര്‍ വാഹനവകുപ്പുമായി സംയുക്തമായി നടത്താം. റോഡ് ബ്ലോക്ക് ചെയ്തു കൊണ്ട് പോലും പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പരിശോധന നടത്തുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളും ഈ ഉത്തരവിന് അടിസ്ഥാനമായി സൂചിപ്പിക്കുന്നു. 



Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *