Article

*ചൂണ്ടയിടാനും അനുവാദം വേണോ?* - law of fishing hook

*ചൂണ്ടയിടാനും അനുവാദം വേണോ?*

നിയമങ്ങളെല്ലാം അനുസരിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ മീൻ പിടിക്കാൻ ചൂണ്ട ഇടുന്നവർ സൂക്ഷിക്കണം. 2010ലെ കേരളാ ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമത്തിലെ വകുപ്പ് 11 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത ആരും മീൻ പിടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. 

നിയമത്തിലെ വകുപ്പ് 2(p) യിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല (free net) നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാത്തരത്തിലുമുള്ള വലകളും കൂടുകളും കൊളുത്തുകളും (സ്ഥിരമായി ഘടിപ്പിച്ചിരിക്കുന്ന  യന്ത്രങ്ങൾ) ഒഴികെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മറ്റ്
എല്ലാ ഉപകരണങ്ങളും ഉൾപ്പെടും.

*പിടിച്ചെടുക്കാം അറസ്റ്റ് ചെയ്യാം!*

ഈ നിയമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പിടിച്ചെടുക്കുന്ന മീനുകളെല്ലാം സർക്കാർ വസ്തുവായി കണക്കാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുവാദം ഇല്ലാതെ ആരും തന്നെ ഇത്തരം വസ്തു (മീൻ) കൈവശംവയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത് എന്താണ് വകുപ്പ് 34 പറയുന്നത്. അഥവാ കൈവശം വന്നുചേർന്നാൽതന്നെ 24 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
ഈ നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കൈമാറണം. 

ഈ നിയമം ലംഘിച്ച് മീൻ പിടിക്കുന്നവരെ അറസ്റ്റ് ചെയ്യാമെന്നും മൂന്നു മാസം വരെ തടവോ 10,000 രൂപ പിഴയോ, ഇവ രണ്ടും കൂടിയോ കോടതിക്ക്ഈടാക്കാമെന്നും വകുപ്പ് 36 പറയുന്നു.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *