Article

Offences and punishment in Disaster Management Act 2005

ദുരന്തനിവാരണ നിയമത്തിലുണ്ട് കുറ്റവും ശിക്ഷയും 


ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതിന് നിവാരണം ഉണ്ടാക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമിതികളുണ്ടാക്കി പ്രവർത്തനം നടത്തുന്ന തലത്തിലാണ് ഡിസാസ്റ്റർ മാനേജ്മെൻറ് നിയമം അനുശാസിക്കുന്നത്. പൗരനെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള വിവിധ നടപടികൾ ഉൾപ്പെടുന്നതോടൊപ്പം നിയമത്തിൻറെ ആനുകൂല്യങ്ങൾ ദുരുപയോഗം  ചെയ്യുന്നതിനെതിരെയും നിർദേശങ്ങൾ  അനുസരിക്കാതിരിക്കാതിരിക്കുന്നതിനെതിരെയും നടപടികളുണ്ടാകും.

ദുരന്തനിവാരണ അതോറിറ്റിയുടെഅതോറിറ്റിയുടെ നിർദ്ദേശാനുസരണം കൃത്യനിർവഹണം നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തടയുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ ദേശീയ സംസ്ഥാന-ജില്ലാതല അതോറിറ്റികളുടെയോ നിർദ്ദേശങ്ങൾ നടപ്പിലാക്കാതിരിക്കുന്നതും ഒന്നു മുതൽ രണ്ടു വർഷം വരെ  ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. 

നഷ്ടപരിഹാരം കിട്ടുന്നതിനുവേണ്ടിയോ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടുന്നതിനുവേണ്ടിയോ അറിഞ്ഞുകൊണ്ട് തെറ്റായ  , അവകാശവാദങ്ങൾ സമർപ്പിച്ചാൽ രണ്ടു വർഷം തടവും പിഴശിക്ഷ യോടു കൂടിയും ശിക്ഷയ്ക്ക് അർഹരാകും. 

ദുരന്തനിവാരണത്തിനായി ആരെയെങ്കിലും ചുമതല ഏൽപ്പിച്ചിട്ടുള്ള വസ്തുവകകൾ തങ്ങളുടെ അധീനതയിൽ ഇരിക്കെ അത് വകമാറ്റി സ്വന്തം കാര്യ ലാഭത്തിനായി ഉപയോഗിക്കുന്നതും മറ്റാരെയെങ്കിലും അങ്ങനെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതും രണ്ടു വർഷം വരെ തടവ് ശിക്ഷയും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.  അതുപോലെ തന്നെ ആളുകളിൽആളുകളിൽ ഭീതി ഉണർത്തുന്ന തരത്തിൽ തെറ്റായ അപായ സൂചനകൾ നൽകുന്നതും ശിക്ഷാർഹമാണ്.
(Reference- The disaster management Act 2005- sections 51, 52, 53,  54).
© Sherry 25.8.18

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *





A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php56/usr/lib64/php/modules/imagick.so' - /opt/alt/php56/usr/lib64/php/modules/imagick.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: