Article

എന്താണ് തീര നിയന്ത്രണ വിജ്ഞാപനം ? CRZ_Notification- Coastal Regulation Zone

തീരനിയന്ത്രണ വിജ്ഞാപനം - കഥയിതു വരെ
#CRZ_Notification

എന്താണ് തീര നിയന്ത്രണ വിജ്ഞാപനം ?

Coastal Regulation Zone എന്നാണ് ഇതിന്‍റെ മുഴുവന്‍ പേര്. ഇന്ത്യയില്‍ 1991-ല്‍ ഈ വിജ്ഞാപനം ആദ്യം നിലവില്‍ വന്നു. ഇന്ത്യയിലെ തീരദേശ പ്രദേശത്ത്, ഈ വിജ്ഞാപനം ബാധകമായ സ്ഥലങ്ങളില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് പല കോടതി വിധികളിലൂടെയും CRZ വിജ്ഞാപനം തീരദേശം ആകെ കര്‍ശനമായി നടപ്പാക്കണമെന്ന ്ഉത്തരവുകള്‍ ഉണ്ടായി. (സുപ്രിം കോടതി റിട്ട് ഹര്‍ജി 664/1993).

പിന്നീട് തീരദേശ മേഖലകളുടെ വികസനത്തിലും സംരക്ഷണത്തിനുമായി പുറത്തിറക്കിയ ഈ വിജ്ഞാപനം പ്രയോഗിക തലത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പഠനം നടത്താന്‍ പ്രൊഫസര്‍. എം എസ്. സ്വമിനാഥന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി. മുന്‍കാലങ്ങളില്‍ രുപികൃതമായിരുന്ന വിലിധ സമിതികളുടെ നിരീക്ഷണങ്ങള്‍, കോടതി ഉത്തരവുകള്‍, തല്പരകക്ഷികളില്‍ നിന്നുളള നിവേദനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 2005 ഫെബ്രവരിയില്‍ കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീട് CMZ(Costal Management Zone) - എന്ന പേരില്‍ മറ്റൊരു കരട് വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍ അത് നിയമപ്രകാരം കാലഹരണപ്പെട്ട് പോവുകയും 1991-ലെ വിജ്ഞാപനം ശക്തിപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് (നിലവിലെ)തീരദേശ നിയന്ത്രണ വിജ്ഞാപനം 2011 പുറപ്പെടുവിച്ചു. അതു പ്രകാരം കേരളത്തിലെ എല്ലാ ദ്വീപുകളും തീരപ്രദേശങ്ങളും നിയന്ത്രണരേഖക്ക് ഉളളിലായി. വേലിയേറ്റവും വേലിയിറക്കവും ബാധിക്കുന്ന ചെറിയ കൈത്തോടുകള്‍ പോലും ഇതിന്‍റെ പരിധിയില്‍ വന്നു. നിയന്ത്രണപ്രദേശങ്ങളെ CRZ I, CRZ II, CRZ III, CRZ IV എന്നിങ്ങനെ നാല് ആയി തരം തിരിച്ചിരിക്കുന്നു. CRZ V ാം ഭാഗത്തില്‍ പ്രത്യക പരിഗണന അര്‍ഹിക്കുന്ന മേഘലകളുടെ കൂട്ടത്തില്‍ ഗ്രേറ്റര്‍ മുബൈ, കേരളം, ഗോവ, എന്നീ സ്ഥലങ്ങളെ ഉല്‍പ്പെടുത്തി.

പിന്നീട് 2019 ജനുവരിയില്‍ വീണ്ടും പുതിയ വിജ്ഞാപനം പുറത്തിറക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അയവുകള്‍ നല്‍കി, ടൂറിസത്തിന് കൂടുതല്‍ പ്രാധാനം നല്‍കിയാണ് പുതിയ വിജ്ഞാപനം തയ്യാറാക്കിയത്. ശൈലേഷ് നായക് കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ഈ വിജ്ഞാപനം വന്നത്. എന്നാല്‍ ഇതു സംബന്ധിച്ച തീരപരിപാല പ്ളാന്‍ തയ്യാറാകാത്തതുകൊണ്ട് ഇപ്പോഴും 2011 ലെ വിജ്ഞാപനം തന്നെയാണ് നിലവിലുള്ളത്. 2020 അവസാനത്തോടുകൂടി പ്ളാന്‍ തയ്യാറാകും എന്നാണ് അനുമാനിക്കുന്നത്.

CRZ എന്തിന് ?

ഇന്ത്യയിലെ തീരദേശപ്രദേശങ്ങളുടെ സുസ്ഥിര വികസനവും സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കിയാണ് CRZ നിലവില്‍ വന്നത്. വിരോധാഭാസം എന്ന് പറയട്ടെ തിരദേശവാസികളുടെ തൊഴില്‍ സുരക്ഷക്കും, പ്രദേശത്ത് വികസനം ശാസ്ത്രീയമായ രിതിയില്‍ സാദ്ധ്യമാകുന്നതിനും ലക്ഷ്യം വച്ച് കൂടിയാണ് വിജ്ഞാപനം നിലവില്‍ വന്നതെങ്കിലും ഒരു ചെറിയ ഭവനം പോലും പണിയാനാകാത്ത സ്ഥിതിയാണ് ഫലത്തില്‍. പ്രകൃതി ദുരന്തങ്ങള്‍ തീരദേശവാസികളെ ബാധിക്കാതിരിക്കാനും ആഗോള താപനില ഉയരുന്നതനുസരിച്ച് കടലിലെ ജലനിരപ്പ് ഉയരുന്നതുകാരമുണ്ടാകാവുന്ന ദുരന്തങ്ങളുമൊക്കെ കണക്കിലെടുത്താണ് വിജ്ഞാപനം വന്നത്. എന്നാല്‍ കേരളത്തിലെ ദ്വീപുകളില്‍ ഇത് നടപ്പിലാക്കിയതുകൊണ്ട് എന്ത് സുരക്ഷാ ഭീഷണിയാണ് ഉണ്ടാകുന്നതെന്നും ദീപുകളില്‍ എന്ത് പ്രകൃതി ദുരന്തമാണ് പ്രതീക്ഷിക്കേണ്ടതെന്നുമാണ് ഉയരുന്ന ചോദ്യം. ഇന്ത്യയിലെ മുഴുവന്‍ തീരപ്രദേശത്തെയും ഒരേ അളവുകോലില്‍ കണക്കാക്കിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

തീരദേശ നിയന്ത്രണം കേരളത്തില്‍

കേരളത്തിലെ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ CRZ II ലും പചഞ്ചായത്ത് പ്രദേശങ്ങള്‍ CRZ III ലും ഉള്‍പ്പെയുത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതൃത്തിക്കനുസൃതമായി അല്ല CRZ തരം തിരിക്കേണ്ടതല്ലെങ്കിലും കേരളത്തില്‍ അങ്ങനെയാണ് ചെയ്തിരിക്കുന്നത്. CRZ II ല്‍ ഉല്‍പ്പെടുന്ന പ്രദേശത്ത് നിലവിലുളള റോഡിന്‍റെയോ, നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കരഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. അതോടൊപ്പം നിയമപ്രകാരം നമ്പര്‍ ലഭിച്ചിട്ടുളള കെട്ടിങ്ങളുടെ നര്‍മ്മാണ രേഖയില്‍ നിന്ന് കരഭാഗത്തേക്കും പണിയാം. എന്നാല്‍ CRZ III ല്‍ വരുന്ന പഞ്ചായത്ത് പ്രദേശത്ത്, കടല്‍ തീരത്തി നിന്നും 200 മീറ്ററും, പുഴ മുതലായവയില്‍ നിന്ന് 100 മീറ്ററും അകലത്തില്‍ വേണം നിര്‍മ്മാണങ്ങള്‍ നടത്താന്‍.
എന്നാല്‍ കേരളത്തില്‍ ബാക്ക് വാട്ടര്‍ (കായല്‍) ദീപുകളില്‍ നിയന്ത്രണ രേഖകളില്‍ നിന്നും (കൈതോട്, പൊക്കാളിപ്പാടം, കായല്‍, പുഴ) 50 മീറ്റര്‍ അകലം വിട്ട് തദ്ദേശവാസികള്‍ക്ക് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതാണ് കേരളത്തിന് നല്‍കിയിട്ടുള്ള ആകെ ആനുകൂല്യം. കേരളത്തിന് നല്‍കിയിട്ടുളള പ്രത്യേക പരിഗണന ഉള്‍ക്കൊളളുന്ന CRZ V -ല്‍ ഉള്‍പ്പെടുത്തിയാണ് 50 മീറ്ററിന്‍റെ ഇളവ് നല്‍കിയിരിക്കുന്നത്.

2019 വിജ്ഞാപനപ്രകാരം അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍

സി.ആര്‍.ഇസഡ് -2-ല്‍ പ്രാദേശിക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി അംഗീകൃത കെട്ടിടത്തിന്‍റിയോ, നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കരഭാഗത്തേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആകാം. അതേസമയം അതല്ലാത്ത ഘട്ടങ്ങളിലും, നിലവിലുള്ള സ്ക്വയര്‍ ഫീറ്റില്‍ മാറ്റം വരുത്താതെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും തടസ്സമില്ല. സി.ആര്‍.ഇസഡ് 3-ല്‍ ചതുരശ്ര കലേമീറ്ററില്‍ 2161 ല്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തകളെ എ വിഭാത്തിലും കറവ് ജനസംഖ്യയുള്ളവയെ ബി വിഭാത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. എ വിഭാഗത്തില്‍ 50 മീറ്ററായി വികസന നിരോധന മേഖല കുറവ് വരുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളള തദ്ദേശവാസികള്‍ക്ക് അവരുടെ വീടുകള്‍ ഹോംസ്റ്റേകള്‍ ആക്കി മാറ്റി ഉപയോഗിക്കുന്നതിന് സി.ആര്‍.ഇസഡ് 3-ല്‍ അനുവാദം നല്‍കുന്നുണ്ട്. എടുത്തുപറയത്തക്ക വസ്തുത, തീരനിയന്ത്രണ മേഖല്‍ 3 ല്‍ ദേശീയ ഹൈവേകളും സംസ്ഥാന ഹൈവേകളും കടന്നുപോകുന്ന സ്ഥലങ്ങളില്‍ പ്രസ്തുത റോഡിന്‍റെ കരഭാഗത്തേക്ക് റിസോര്‍ട്ടുകളും ഹോട്ടലുകളും അനുബന്ധ ടൂറിസം നിര്‍മ്മാണങ്ങളും അനുവദനീയമാണ്. അതേസമയം ഭവനനിര്‍മ്മാണങ്ങള്‍ അവിടെ അനുവദനീയമെന്ന് പറഞ്ഞിട്ടില്ല.

കായല്‍ദ്വീപുകള്‍ക്ക് 20 മീറ്റര്‍ പരിധി

ഉള്‍ദ്വീപുകളുടെ പ്രത്യേകത പരിഗണിച്ച് 20 മീറ്ററായി നിയന്ത്രണമേഖല ചുരുക്കിയിട്ടുണ്ട്. വേലിയേറ്റരേഖകളില്‍ നിന്ന് കരഭാഗത്തേക്ക് 20 മീറ്ററാണ് നിയന്ത്രണമേഖലയായി കണക്കാക്കുന്നത്. അതേസമയം 20 മീറ്ററിനുള്ളില്‍ നിലവിലുള്ളകെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, കേടുപാടുതീര്‍ക്കലും ആകാവുന്നതാണ്. കടലും കായലും രണ്ടായി തന്നെ കണ്ടുവേണം ഈ വിജ്ഞാപനത്തിന്‍റ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍. മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന കടല്‍ പ്രദേശത്ത് പുറമെ നിന്നുള്ള നിര്‍മ്മാണങ്ങള്‍ പാടില്ലയെന്നും ഫോറസ്റ്റ് നിയമത്തില്‍ ഉള്ളതുപോലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത്വം ഉറപ്പാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

നിലവിലെ അവസ്ഥ

നിലവില്‍ ഇപ്പോഴും 2011 ലെ വിജ്ഞാപനപ്രകാരമാണ് നടപടികള്‍ നടക്കുന്നത്. അതുപ്രകാരമാണ് മരട് ഫ്ളാറ്റുകളുടെ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നതില്‍ മാത്രമൊതങ്ങിയില്ല അത്. നിയമലംഘനം ഉള്ള എല്ലാ കെട്ടിടങ്ങളുടെ യും വിവരങ്ങള്‍ നല്‍കാനാണ് ഉത്തരവ് അതു പ്രകാരം തീരദേശത്തെ പത്ത് ജില്ലകളില്‍ 26,330 കെട്ടിടങ്ങളാണ് കണ്ടെത്തിയത്. തിരുവനന്തപുരം 3535, കൊല്ലം 4868, ആലപ്പുഴ 4536, എറണാകുളം 4239, കോട്ടയം 147, തൃശൂര്‍ 852, മലപ്പുറം 731, കോഴിക്കോട് 3848, കാസര്‍കോട് 1379, കണ്ണൂര്‍ 2195 എന്നിങ്ങനെയാണ് ഒരോ ജില്ലയിലും തീരദേശ പരിപാലന വിജ്ഞാപനം ലംഘിച്ച കെട്ടിടങ്ങളുടെ കണക്ക്.അതില്‍ ഭൂരിഭാഗവും തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങള്‍ ആണ് എന്നാണ് നിഗമനം. യഥാര്‍ത്ഥത്തില്‍ ആക്ഷേപം നല്‍കുന്നതിന് വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല തങ്ങളുടെ വീട് പട്ടികയില്‍ ഉള്‍പ്പെട്ട വിവരം അറിയാത്തവരും അനേകമുണ്ട്.

ഈ ആശങ്ക നിലനിലക്കെ 2020 മാര്‍ച്ച് മാസത്തില്‍ കേരള തീരപരിപാലന അതോറിറ്റി പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2020 ഫ്രെബുവരി 26 വരെ നിര്‍മ്മിച്ചിട്ടുള്ള അനുവദനീയമായ നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള അപേക്ഷ വൈകിയും സ്വീകരിക്കാന്‍ സാഹചര്യമൊരുക്കി. അതുപ്രകാരം നിരവധി അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കുമുന്നില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് നിരവധി തീരവാസികള്‍.

അനുവദനീയമായ പുനര്‍നിര്‍മ്മാണങ്ങള്‍ക്ക് ശരിയായ രീതിയില്‍ പെര്‍മിറ്റ് അപേക്ഷ നല്‍കാതിരുന്നതിനാല്‍ നമ്പര്‍ കിട്ടാതിരുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ജലാശയങ്ങളെ സംബന്ധിച്ചാണെങ്കില്‍ ജലാശയങ്ങളുടെ വീതി അല്ലെങ്കില്‍ 100 മീറ്റര്‍ ഇവയില്‍ ഏതാണ് കുറവ് അത്രയും ഭാഗം മാത്രമാണ് നിയന്ത്രണം മേഖല. അതുപോലെ കായല്‍ ദ്വീപുകളില്‍ 50 മീറ്റര്‍ മാത്രമാണ് ആണ് നിയന്ത്രണ മേഖല. അതിനു പുറത്തു വരുന്ന വീടുകളും ഇതില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ്. കടലില്‍ നിന്നും 100 മീറ്ററിലും 200 മീറ്ററിലും ഇടയ്ക്കുള്ള നിയന്ത്രണ മേഖലയില്‍ വീട് ഉള്ളവര്‍ക്ക് 2011 ലെ തീര നിയന്ത്രണ വിജ്ഞാപനത്തിലെ 8(III) A (ii) ഖണ്ഡിക പ്രകാരം തീര സമൂഹങ്ങള്‍ക്ക് വേലിയേറ്റ രേഖയില്‍ നിന്ന് 100 മീറ്ററിലും 200 മീറ്ററിലും ഇടയിലുള്ള സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കി മാറ്റണമെന്ന് ആവശ്യപ്പെടാം. (നിലവില്‍ കേരള സംസ്ഥാനത്ത് അത്തരം ഒരു പ്രോജക്ട് തയ്യാറാക്കിയിട്ടില്ല)
Article Written by Adv Sherry J Thomas (June 2020)
#CRZ_NDZ_Regulations

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *