Article

കുട്ടിയുടെ ജാതി നിർണയിക്കുമ്പോൾ ..... Intercaste - Schedule Tribe

കുട്ടിയുടെ ജാതി നിർണയിക്കുമ്പോൾ .....

(വ്യത്യസ്ത ജാതിയിൽപ്പെട്ട ദമ്പതികളുടെ കുട്ടിയുടെ ജാതി നിർണയിക്കുന്നത് എങ്ങനെ ?)

മല അരയ ജാതിയുടെ പട്ടികവർഗ്ഗ പദവി വേണമെന്നാണ് ആവശ്യം. കാരണം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ക്രിസ്ത്യൻ മല അരയൻ സമുദായത്തിൽ പെട്ടവരാണ്. അമ്മ മുന്നാക്ക സമുദായമായ ക്രിസ്ത്യൻ മാർത്തോമ. മല അരയൻ സംരക്ഷണ സമിതി എന്ന സമുദായ സംഘടന കുട്ടി മല അരയ വിഭാഗത്തിൽ പെട്ടതാണ്  എന്ന സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. 

എന്നാൽ തഹസിൽദാർ കുട്ടിക്ക് മലഅരയ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. KIRTADS  അന്വേഷണ റിപ്പോർട്ടും അനുകൂലമല്ല. കാരണം കുട്ടിയുടെ മുത്തച്ഛൻ രണ്ടാം വിവാഹം കഴിച്ചത് ക്രിസ്ത്യൻ റോമൻ കത്തോലിക്കാ സ്ത്രീയെ ആണ് എന്നും അതിൽ ഉണ്ടായ മകനാണ് കുട്ടിയുടെ അച്ഛൻ എന്നും, പിന്നീട് അച്ഛൻ വിവാഹം കഴിച്ചത് - കുട്ടിയുടെ അമ്മ ക്രിസ്ത്യൻ മാർത്തോമ ആണെന്നും അവരുടേത് ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു എന്നതും മറ്റുമൊക്കെയായിരുന്നു കാരണം. 

റവന്യൂ അധികാരികൾ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു വ്യക്തിയുടെ ജാതിയെപ്പറ്റി അത്രയധികം പഠനം നടത്തേണ്ടതില്ല. Act 11/1996 പ്രകാരം KIRTADS ആണ് ഒരു വ്യക്തിയുടെ ജാതി സംബന്ധിച്ച്  വിശദമായ പഠനം നടത്തേണ്ടത്. വിദഗ്ധസമിതിയുടെ കണ്ടെത്തലിനെ ഖണ്ഡിക്കാൻ കഴിയാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ ആവില്ല എന്നാണ് റവന്യൂ അധികാരികളുടെ നിലപാട്.  Rajan v. State of Kerala 2007 1 KHC 394 കേസിൽ കേരള ഹൈക്കോടതി പറഞ്ഞ പ്രകാരം എസ്എസ്എൽസി ബുക്കിലെ ജാതിയോ പള്ളി വികാരി നൽകുന്ന കത്തോ ഉപയോഗിച്ച്  വില്ലേജ് ഓഫീസർ നൽകുന്ന റിപ്പോർട്ടിനെ തള്ളിക്കളയാനാവില്ല. ഫലത്തിൽ കുട്ടിക്ക് മലയരയ എന്ന ജാതി സർട്ടിഫിക്കറ്റ് നൽകാനാവില്ല എന്നാണ് റവന്യൂ അധികാരികളുടെ തീരുമാനം.   

അതേസമയം കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് M C Valsala v. State of Kerala AIR 2006 Kerala 1, Indira V. State of Kerala 2005 4 KLT 119, State of Kerala v. Amal Krishnan and others 2019 3 KHC 469 മുതലായ കേസുകൾ പരാമർശിക്കപ്പെട്ടു. 21.5.1977 ൽ ഇറക്കിയിട്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഒരാൾ പട്ടികവർഗ്ഗത്തിൽ പെട്ടതായ ദമ്പതികളുടെ കുട്ടികളുടെ ജാതി നിർണയിക്കുന്നതിന് കുട്ടിയെ പട്ടികവർഗ്ഗ സമുദായം സ്വീകരിക്കുകയും ആ വർഗ്ഗത്തിലെ ഒരാളെ പോലെ വളർന്നുവരികയും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക എന്നുള്ളതാണ്. കുട്ടി ജനിച്ച ജീവിച്ചു വരുന്നത് പട്ടികവർഗ്ഗ സമുദായത്തിലാണ് എന്നും ആ വിഭാഗത്തിന്റെതായ സാമൂഹിക പിന്നോക്ക അവസ്ഥ അനുഭവിച്ചിട്ടുണ്ട് എന്നും തെളിയിക്കാൻ ആയാൽ ബന്ധപ്പെട്ട സമുദായത്തിലെ സർട്ടിഫിക്കറ്റ് ലഭിക്കും.  ഇവിടെ വിവാഹശേഷം അമ്മ മാർത്തോമാ സമുദായത്തിൽ നിന്നും മാറി സി എസ് ഐ പള്ളിയിൽ ചേരുകയും കുട്ടികൾ അച്ഛൻറെ ജാതിയിൽ ജനിച്ച ജീവിച്ചു വരുകയാണെന്നും തെളിവുകളുണ്ട്. ഈ കാരണങ്ങളാൽ KIRTADS  ൻ്റെ കണ്ടെത്തൽ ശരിയല്ല എന്നും കുട്ടി അമ്മയുടെ ജാതിയിലാണ് ജീവിച്ചു വരുന്നത് എന്ന നിഗമനത്തിൽ എത്തിച്ചേർന്നതിന് പ്രത്യേക തെളിവുകൾ ഒന്നും ഇല്ലാത്തതും അച്ഛൻറെ ജാതിയുടേതായ യാതൊരുവിധ പിന്നോക്കയും അനുഭവിച്ചിട്ടില്ല സ്ഥാപിക്കാൻ യാതൊരു തെളിവും  അന്വേഷണത്തിൽ രേഖപ്പെടുത്തിയിട്ടില്ല  എന്നും അതുകൊണ്ടുതന്നെ മല അരയൻ എന്ന ജാതിസർട്ടിഫിക്കറ്റ് കുട്ടിക്ക് നൽകാൻ ആവില്ല എന്ന റവന്യൂ ഉദ്യോഗസ്ഥരുടെ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നുമാണ്  കേരള ഹൈക്കോടതിയുടെ കണ്ടെത്തൽ. Deepak Varghese and Others v. State of Kerala and Others 11.02.2020 (WPC 9929.2018) .
#caste_certificate_christian_convert_tribe

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *