Article

ഈ നിർദ്ദേശങ്ങൾ ഇന്നും പഠനവിധേയമാക്കേണ്ടത് തന്നെയാണ്.

കഴിഞ്ഞദിവസം കേരളത്തിൽ പലയിടങ്ങളിലും ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. താൽക്കാലിക പ്രതിഭാസം എന്നതാണ് വിദഗ്ദ്ധരുടെ മറുപടി. തീര സംരക്ഷണത്തിനായുള്ള നടപടികൾ എല്ലാകാലത്തും അധികൃതരുടെ ശ്രദ്ധയിൽ ഉള്ള ഒരു കാര്യം തന്നെയാണ്. ഭീമമായ തുക ആവശ്യമാണ് എന്നതുകൊണ്ടുതന്നെ പലപ്പോഴും സമയബന്ധിതമായി തീര പരിപാലന നടപടിക്രമങ്ങൾ ചെയ്തു വരാറില്ല. 

2004 ൽ പുറത്തുവിട്ട Central Water Commission - performance evaluation of coastal protection works- തീര സംരക്ഷണ മേഖലയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന രീതിയെപ്പറ്റി വെളിച്ചം നൽകും.

എറണാകുളം, തൃശ്ശൂർ ഡിവിഷനുകളിലെ സ്ഥലപരിശോധന റിപ്പോർട്ട് ഉൾപ്പെടെ നൽകിയിട്ടുണ്ട്. 2004 ലെ സബ് കമ്മിറ്റിയുടെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും ഇന്നും പ്രസക്തിയുള്ളതാണ്. 

20 - 25 വർഷം മുമ്പ് പണിത കടൽ ഭിത്തികളിൽ കൃത്യമായ മെയിന്റനൻസ് പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്ന് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ഓരോ വർഷവും കടൽഭിത്തി ഇരുന്നു പോകുക സ്വാഭാവികമാണ്. അന്ന് നൽകിയിട്ടുള്ള 9 നിർദ്ദേശങ്ങൾ ഇന്നും പഠനവിധേയമാക്കേണ്ടത് തന്നെയാണ്. കാര്യമായ വായനയ്ക്ക് താല്പര്യമുള്ളവർക്കായി അതിന്റെ മുഴുവൻ റിപ്പോർട്ടും അപ്‌ലോഡ് ചെയ്യുന്നു. ഈ ലിങ്കിൽ ലഭ്യമാണ്.





Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *