Article

മൊറട്ടോറിയം കാലത്ത് പലിശ ? #RBI Moratorium 2020

മൊറട്ടോറിയം കാലത്ത് പലിശ ?

RBI Moratorium 2020


2020  മാർച്ച് 27 ന് പുറത്തിറക്കിയ റിസർവ് ബാങ്ക് ഗവർണറുടെ ധനകാര്യനയവും (ഖണ്ഡിക 22, 23, 24,25) https://rbidocs.rbi.org.in/…/GOVERNORSTATEMENT5DDD70F6A35D4… അന്നുതന്നെ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പും ഖണ്ഡിക (5,6,7) https://rbidocs.rbi.org.in/…/PR21302E204AFFBB614305B56DD6B8… കൃത്യമായി പാലിക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. 


മൂന്നുമാസം കഴിയുമ്പോൾ തിരിച്ചടയ്ക്കാനുള്ള മുതലിനൊപ്പം മൂന്ന് മാസത്തെ പലിശ കൂടി ചേർക്കുമെന്നും അതിൻറെ കൂടി പലിശ ചേർത്താണ് പിന്നീടുള്ള മാസത്തവണകൾ എന്നും ചില ബാങ്കുകൾ വ്യാഖ്യാനിക്കുന്നു. കൊറോണ കാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനാണ് റിസർവ് ബാങ്ക് ഈ നടപടികൾ പ്രഖ്യാപിച്ചത്. മൂന്നുമാസത്തെ തിരിച്ചടവ് കൊടുക്കാൻ ആയില്ലെങ്കിൽ സിബിൽ രേഖകളിൽ കുടിശ്ശിക കാണിക്കില്ല എന്നുമാത്രമല്ല നൽകേണ്ട ആനുകൂല്യം. വർക്കിംഗ് ക്യാപിറ്റൽ, ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് സേവനങ്ങളിൽ മാത്രമാണ് മൂന്നു മാസത്തെ പലിശ മൊറട്ടോറിയം കാലത്തിനുശേഷം ഈടാക്കുന്ന കാര്യം ആർബിഐ ഗവർണറുടെ പ്രസ്താവനയിലും പത്രക്കുറിപ്പിലും പറഞ്ഞിട്ടുള്ളത്. മറ്റു സാധാരണ ഉപഭോക്തൃ വായ്പകൾക്ക് മൂന്നുമാസം മോറട്ടോറിയം നൽകുമ്പോൾ വായ്പാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീളും എന്നല്ലാതെ പലിശയെ പറ്റി പറഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങൾ  ഉപഭോക്താക്കൾക്കനുകൂലമായി വ്യാഖ്യാനിക്കണം.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *